സ്മാർട്ട് മീറ്റർ പദ്ധതിയുടെ ആദ്യ ഘട്ട ടെൻഡർ നടപടികളിലേക്ക്‌ കെഎസ്‌ഇബി. രണ്ട് പാക്കേജ് ആയാണ് ടെൻഡർ ചെയ്യുന്നത്. ആദ്യ പാക്കേജിൽ സ്മാർട്ട് മീറ്ററും വാർത്താ വിനിമയ സംവിധാനങ്ങളും ഉൾപ്പെടും. രണ്ടാമത്തേത്‌ സോഫ്‌റ്റ്‌വെയറിനുമാകും.

കേന്ദ്ര സർക്കാർ നിശ്ചയിച്ച രീതിയിൽ നിന്ന് മാറി സ്വന്തം നിലയിലാണ് കെഎസ്‌ഇബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നത്. 277 കോടി ചെലവ്‌ വരുന്ന പദ്ധതി കെഎസ്‌ഇബി ഫണ്ട്‌ ഉപയോഗിച്ച്‌ പൂർത്തിയാക്കും. സ്മാർട്ട് മീറ്റർ, ഹെഡ് എൻഡ് സോഫ്റ്റ് വെയർ, മീറ്റർ ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ളവ കെഎസ്‌ഇബി വാങ്ങും. സെപ്റ്റംബറിൽ ടെൻഡർ തുറക്കും. സ്വന്തം നിലയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചതോടെ കേന്ദ്രം വിഹിതം നൽകില്ല. ആദ്യ ഘട്ടത്തിൽ 3 ലക്ഷം സ്മാർട്ട് മീറ്ററാണ് സ്ഥാപിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ, ഹൈ ടെൻഷൻ ഉപഭോക്താക്കൾ, സബ്സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

മൂന്നുലക്ഷം സ്മാര്‍ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കും. വിശദപദ്ധതിേരഖയ്ക്ക് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ  അനുമതി ലഭിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നടപടികള്‍ നീണ്ടുപോയത്. കേന്ദ്രം നിര്‍ദ്ദേശിച്ച ടോട്ടക്സ് മാതൃകയിലല്ലാത്തതിനാല്‍ സ്മാർട്ട്  മീറ്ററിന്റെ ഗ്രാന്‍ഡ് ലഭിക്കില്ലെങ്കിലും വിതരണ ശൃംഖലയുടെ നവീകരണത്തിനടക്കമുള്ള മറ്റ് ഗ്രാന്‍ഡുകള്‍ ലഭിക്കും.

നേരത്തെ 33 ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ വാങ്ങാനായിരുന്നു തീരുമാനം. ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. അടുത്തവര്‍ഷം ഗാര്‍ഹിക ഉപഭോക്താക്കളും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

Kerala State Electricity Board (KSEB) initiates the tender process for its Rs 277 crore smart meter project. The first phase includes the installation of 3 lakh smart meters in government institutions and high-tension consumers, excluding domestic customers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version