ലാൻഡ് റോവർ ഡിഫൻഡർ ഓടിച്ച് 73 കാരി

പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്നും പരിമിതികളെയെല്ലാം നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവിക്കാമെന്നും ജീവിതത്തിലൂടെ തെളിയിച്ച ആളാണ് കൊച്ചി തോപ്പുംപടി സ്വദേശിയായ രാധാമണി അമ്മ. 73 കാരിയായ രാധാമണിക്ക് 11 തരം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ്  ഉണ്ട്. ലോറികള്‍, ബസുകള്‍, ജെസിബി ക്രെയിനുകള്‍, ട്രെയിലറുകള്‍, ഫോര്‍ക്ക്‌ലിഫ്റ്റുകള്‍, റോഡ് റോളറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ഓടിക്കാനുള്ള ലൈസന്‍സും ഒടുവില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ കയറ്റുന്ന വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സും വരെ രാധാമണി കരസ്ഥമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ രാധാമണിയമ്മ ഒരു ലാൻഡ് റോവർ ഡിഫെൻഡർ ആഡംബര എസ്‌യുവി ഓടിക്കുന്ന പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. a2z_heavy_equipment_institute ആണ് വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ രാധാമണിയമ്മ ലാൻഡ് റോവർ ഡിഫൻഡർ ഓടിക്കുന്നത് കാണാം. പ്രശ്‌നങ്ങളൊന്നുമില്ലാതെ നിസാരമായി അത് ഓടിക്കുകയും അനായാസമായി പാർക്ക് ചെയ്യുകയും ചെയ്യുന്നു.  ഡ്രൈവിംഗിൽ ഒരു പ്രൊഫഷണലാണ് എന്ന് തെളിയിക്കും വിധമാണ് രാധാമണി അമ്മയുടെ ഡ്രൈവിംഗ്. തനിക്ക് ഇതൊക്കെ നിസാരമാണ് എന്ന ആത്മവിശ്വാസം രാധാമണി അമ്മയുടെ മുഖത്ത് വളരെ പ്രകടമാണ്.

1981-ല്‍ ഭര്‍ത്താവ് ലാലന്‍ ഡ്രൈവിംഗ് പഠിപ്പിച്ചതോടെയാണ് നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കാന്‍ തുടങ്ങിയത്. 30 വയസ്സുള്ളപ്പോഴാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത്. 1970 കളില്‍ രാധാമണിയുടെ ഭര്‍ത്താവ് കൊച്ചിയില്‍ A-Z ഡ്രൈവിംഗ് സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. 2004-ല്‍ അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ രാധാമണിയും മക്കളും ചേര്‍ന്നാണ് ഇത് നടത്തുന്നത്. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലന സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇല്ലാതിരുന്ന കാലത്ത് നിയമപോരാട്ടം നടത്തി ഇത്തരമൊരു സ്ഥാപനം സ്ഥാപിക്കുകയായിരുന്നു. ഹെവി വെഹിക്കിൾ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് രാധാമണി. രാധാമണി അമ്മ ലാൻഡ് റോവർ പോലുള്ള വാഹനങ്ങൾ ഓടിക്കുന്നത് ആദ്യമായല്ല. നിരവധി ആഡംബര വാഹനങ്ങൾ ഓടിക്കുന്ന വിഡിയോകൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

“തുടക്കത്തിൽ ഏതൊരാൾക്കും ഡ്രൈവിങ് ഒരു ബാലികേറാമലയാണ്. വെരി സിംപിൾ എന്നൊക്കെ പറയുന്നത് കേട്ട് വളയം പിടിക്കാൻ ഡ്രൈവിങ് സീറ്റിലേക്കു കയറുന്നതോടെ ധൈര്യം ചോർന്നൊലിച്ചു പോകും. എന്നാൽ ഒന്നു മനസ് വച്ചാൽ എല്ലാവർക്കും നിഷ്‌പ്രയാസം വളയം കൈപ്പിടിയിലൊതുക്കാമെന്നു ഈ 73ആം വയസ്സിനുള്ളിൽ 11ൽ അധികം വാഹനങ്ങളുടെ ലൈസൻസ് നേടിയ മണിയമ്മ നമുക്ക് കാണിച്ചു തരുന്നു… ഇപ്പോഴും സ്ത്രീകളടക്കം നിരവധി പേർക്ക് ഡ്രൈവിംഗ് രംഗത്തേക്ക് മടി കൂടാതെ കടന്നു വരാൻ പ്രചോധനമവുകയാണ് മണിയമ്മ!’ എന്നാണ് വൈറലാവുന്ന രാധാമണി അമ്മയുടെ വീഡിയോയുടെ ക്യാപ്‌ഷൻ. 

Discover the inspiring journey of Radhamani, the 73-year-old driving enthusiast from Kerala. Known for her motivational driving videos, she continues to break barriers and inspire with her incredible skills and passion for driving.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version