രാജ്യത്തെ ഏറ്റവും മനുഷ്യസ്‌നേഹികളായ ചില ബിസിനസ് സ്ത്രീകളെ കുറിച്ച് ചിന്തിക്കുമ്പോൾ റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സൺ നിത അംബാനി, അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പ്രീതി അദാനി എന്നിവരുടെ പേരുകൾ മനസ്സിൽ വന്നേക്കാം. എന്നിരുന്നാലും, ഇവരിൽ നിന്നൊക്കെ വേറിട്ടുനിൽക്കുന്ന ഒരാൾ ഉണ്ട്. എഡൽഗിവ് ഹുറുൺ ഇന്ത്യ ഫിലാന്ത്രോപ്പി വിമൻസ് ലിസ്റ്റ് 2023 കണക്കുകൾ പ്രകാരം, മൊത്തം 170 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ ആയി നൽകി ഒന്നാമതെത്തിയ മനുഷ്യ സ്‌നേഹി രോഹിണി നിലേകനി. 2022-ൽ ഏകദേശം 120 കോടി രൂപ ഇവർ അർഹതപ്പെട്ടവർക്ക് സംഭാവന ആയി നൽകിയിട്ടുണ്ട്.

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയെ വിവാഹം കഴിച്ച രോഹിണി നിലേകനി ഒരു എഴുത്തുകാരി കൂടിയാണ്. മുംബൈ സ്വദേശിനിയായ രോഹിണി എൽഫിൻസ്റ്റൺ കോളേജിൽ നിന്നും ഫ്രഞ്ച് സാഹിത്യം പഠിച്ച് പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആളാണ്.

നന്ദൻ നിലേകനി രോഹിണിയെ വിവാഹം ചെയ്തതും ഇൻഫോസിസ് സ്ഥാപിച്ചതും 1981-ൽ ആയിരുന്നു. ഭർത്താവ് ഇൻഫോസിസ് എന്ന ടെക് ഭീമനെ കെട്ടിപ്പടുത്തപ്പോൾ, രോഹിണി തൻ്റെ സംരംഭകത്വ മനോഭാവം പ്രകടിപ്പിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപിക്കുകയും ചെയ്ത ആളാണ്. 619,000 കോടി രൂപ വിപണി മൂലധനമുണ്ട് ഭർത്താവിന്റെ കമ്പനിയായ ഇൻഫോസിസിന് എങ്കിലും, രോഹിണി വിജയത്തിലേക്കുള്ള പാത സ്വന്തമായി വെട്ടിയ ആളാണ്. അത് രോഹിണിയുടെ ആസ്തിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രകടവുമാണ്.

ലാഭേച്ഛയില്ലാതെ  ബാലസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായ പ്രഥമം ബുക്സ് പോലുള്ള സംരംഭങ്ങളിൽ അവർ ഏർപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന എക്‌സ്റ്റെപ്പ്, രാജ്യത്തുടനീളമുള്ള ജല, ശുചിത്വ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അർഘ്യം ഫൗണ്ടേഷൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കും രോഹിണിയുടെ  സ്വാധീനം വ്യാപിക്കുന്നുണ്ട്. 

Rohini Nilekani tops the EdelGive Hurun India Philanthropy Women’s List 2023 with a Rs 170 crore donation. Explore her career, philanthropic work, and influence in education and social causes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version