പ്രമുഖ ഫുൾ സർവീസ് എയർലൈനും ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള സംയുക്ത സംരംഭവുമായ വിസ്താര, അന്താരാഷ്ട്ര വിമാനങ്ങളിൽ 20 മിനിറ്റ് കോംപ്ലിമെൻ്ററി വൈ-ഫൈ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. ഇതോടെ രാജ്യാന്തര വിമാനസർവീസുകളിൽ യാത്രക്കാർക്കു സൗജന്യ വൈഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി വിസ്താര.

എല്ലാ യാത്രക്കാർക്കും 20 മിനിറ്റാണ് സൗജന്യ വൈഫൈ. അതിനു ശേഷം അധിക ഡേറ്റ പണം കൊടുത്തു വാങ്ങാം. ഇതിനായി ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതും സവിശേഷതയാണ്. ബിസിനസ് ക്ലാസ്, പ്ലാറ്റിനം ക്ലബ് വിസ്താര അംഗങ്ങൾക്ക് 50 എംബി സൗജന്യ വൈഫൈയും ലഭിക്കും. പ്ലാറ്റിനം ക്ലബ് അംഗമല്ലാത്തവർ 372 രൂപയും ജിഎസ്ടിയും ചേർത്തടച്ചാൽ വാട്സാപ് പോലെയുള്ള മെസേജിങ് മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ അൺലിമിറ്റഡ് ഡേറ്റ ലഭിക്കും. പൊതുവായ ഇൻ്റർനെറ്റ് ബ്രൗസിംഗിനായി എയർലൈൻ 1577.54 രൂപയും ജിഎസ്ടിയും ഈടാക്കുന്നു.  2707.04 രൂപയും  ജിഎസ്ടിയും ഉൾകൊള്ളുന്ന പാക്കിൽ, ഉപഭോക്താക്കൾക്ക് എല്ലാ സ്ട്രീമിംഗ് പ്രോട്ടോക്കോളുകളും പിന്തുണയ്ക്കുന്ന അൺലിമിറ്റഡ് ഡാറ്റ ലഭിക്കും.

വിസ്താരയുടെ ബോയിംഗ് 787-9 ഡ്രീംലൈനറും എയർബസ് എ321നിയോ വിമാനങ്ങളും 35,000 അടി ഉയരത്തിൽ പറക്കുന്ന യാത്രക്കാർക്ക് വൈഫൈ ലഭ്യമാകും.

വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ശ്രീ.ദീപക് രജാവത്ത് ഇതേക്കുറിച്ച് പറഞ്ഞത്, “വിസ്താരയിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവങ്ങൾ നല്ലതാക്കുന്നന്തിന്റെ ഭാഗമായി ഞങ്ങൾ തുടർച്ചയായി പരിശ്രമിക്കുന്നുണ്ട്. എല്ലാ ക്യാബിനുകളിലും അന്തർദേശീയ ഫ്ലൈറ്റുകളിൽ സൗജന്യ വൈഫൈ നൽകുന്ന ആദ്യ ഇന്ത്യൻ എയർലൈൻ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇത് കൂടുതൽ സൗകര്യപ്രദവും ഉൽപ്പാദനക്ഷമവും തടസ്സമില്ലാത്തതുമാക്കി യാത്രാ അനുഭവത്തെ വളരെയധികം സമ്പന്നമാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണ്.

Vistara is introducing 20 minutes of complimentary Wi-Fi for international travellers on its Boeing 787-9 Dreamliner and Airbus A321neo aircraft. Discover how this new benefit enhances the in-flight experience and Vistara’s commitment to passenger convenience.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version