നമ്മുടെ യാത്രകളിൽ കൂട്ടുവരുന്ന ആ സ്ത്രീ ശബ്ദം. The Voice Behind Google Maps: Karen Jacobsens Journey

പണ്ടൊക്കെ നമ്മൾ ഒരു യാത്ര പോകുമ്പോൾ വഴി അറിയില്ലെങ്കിൽ ആദ്യം ചെയ്യുന്നത് റോഡരികിൽ വാഹനം നിർത്തി വഴിയിൽ കാണുന്ന ആരോടെങ്കിലും ഒന്ന് വഴി ചോദിച്ച് മനസിലാക്കുക എന്നതാണ്. അത്‌കൊണ്ട് തന്നെ ആണല്ലോ നമ്മുടെ ലാലേട്ടൻ പോലും സിനിമയിൽ “നമുക്ക് ചോയിച്ച് ചോയിച്ച് പോകാം” എന്ന് പറഞ്ഞത്.

പക്ഷെ കാലം മാറി, ഇന്ന് നമ്മുടെ യാത്രകളെ നയിക്കുന്നത് ഒരു ചേച്ചി ആണ്, അല്ലെങ്കിൽ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന നമ്മുടെ സ്വന്തം ‘ഗൂഗിൾ അമ്മച്ചി’. ഗൂഗിൾ മാപ്പിലെ സ്ത്രീ ശബ്ദം അത്രയേറെ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നാണ്. എന്നാൽ നമ്മുടെ യാത്രകളിൽ കൂട്ടുവരുന്ന ആ സ്ത്രീ ശബ്ദത്തിന്റെ ഉടമ ആരെന്നറിയാമോ?

ആസ്ട്രേലിയയിൽ ജനിച്ചുവളർന്ന് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ഗായികയും മോട്ടിവേഷണൽ സ്പീക്കറും വോയിസ്-ഓവർ ആർട്ടിസ്റ്റുമായ കാരെൻ എലിസബത്ത് ജേക്കബ്സൺ ആണ് ആ ശബ്ദത്തിനു പിറകിൽ. ജിപിഎസ് ഗേൾ എന്നാണ് കാരെൻ അറിയപ്പെടുന്നത്. ജിപിഎസിനു വേണ്ടി കാരെന്റെ ശബ്ദം ഉപയോഗിച്ചു തുടങ്ങിയത് 2002 മുതലാണ്. അതോടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയായി കാരെൻ മാറുകയായിരുന്നു. എഴുത്തുകാരി കൂടിയായ കാരെൻ രണ്ടു പുസ്തകങ്ങളും ഇതിനോടകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ് കാരെൻ. thegpsgirl.com എന്നൊരു വെബ്സൈറ്റും കാരെനുണ്ട്.

 ഗൂഗിൾ മാപ്‌സിലും മറ്റ് ജിപിഎസ് ആപ്പുകളിലും ഉപയോക്താക്കളെ നയിക്കുന്ന ആ ശബ്‌ദം, നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് ഏകദേശം 22 വർഷമായി.  ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന് സമീപമുള്ള ക്വീൻസ്‌ലാൻ്റിലെ മക്കെയിൽ ആണ് കാരെൻ ജനിച്ചത്.

യഥാർത്ഥത്തിൽ കാരെൻ ജേക്കബ്സെൻ ഒരു പ്രൊഫഷണൽ ഗായികയാകാൻ ആഗ്രഹിച്ച ആളായിരുന്നു. ഈ സ്വപ്നം പിന്തുടരുന്നതിനായി 2002-ൽ ന്യൂയോർക്കിലേക്ക് താമസം മാറി. GPS നിർമ്മാതാവായ ഗാർമിനുവേണ്ടി അവൾ ഒരു വോയ്‌സ്ഓവർ ജോലി ചെയ്തിരുന്നു. ഇതിൽ നിന്നാണ്  GPS ഉപകരണങ്ങളിലും സ്‌മാർട്ട്‌ഫോണുകളിലും ദിശാസൂചനയുടെ പര്യായമായി അവളുടെ ശബ്ദം  മാറിയത്. 

Karen Jacobsen, the iconic Australian voiceover artist, has guided users on Google Maps and GPS devices for over 21 years. Learn about her journey from aspiring singer to the voice behind a billion devices, and her enduring impact on digital navigation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version