അയോധ്യയും റാം മന്ദിറുമൊക്കെ ഇന്ത്യക്കാരായ വിശ്വാസികൾക്ക് ഒരു വികാരം തന്നെയാണ്. ഇതിനിടയിൽ ഒരു സ്വിസ് വാച്ച് നിർമ്മാതാവ് ഒരു ഇന്ത്യൻ റീട്ടെയ്‌ലറുമായി ചേർന്ന് രാമജന്മഭൂമി ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കിയിരിക്കുകയാണ്. അതിശയകരമായ ഈ വാച്ചിന് ₹34 ലക്ഷം ($41,000) രൂപയാണ് വില. ലിമിറ്റഡ് എഡിഷനായി നിർമ്മിച്ച ഈ ആഡംബര വാച്ച് ഈ വർഷം ആദ്യം അയോധ്യയിൽ നടന്ന  രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയെ അടയാളപ്പെടുത്തുന്നതാണ്.

എത്തോസും ജേക്കബ് ആൻഡ് കമ്പനിയും തമ്മിലുള്ള സഹകരണത്തിലൂടെ സൃഷ്‌ടിച്ച ഈ വാച്ച് ജേക്കബ് ആൻഡ് കമ്പനിയുടെ എപ്പിക് എക്‌സ് സ്‌കെലിറ്റൺ സീരീസിൻ്റെ ഭാഗമാണ്. ഒരു വാച്ച് എന്നതിനപ്പുറം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരവ് കൂടിയാണിത്.

“ഇന്ത്യയുടെ അഗാധമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരസൂചകമായാണ് വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ വാച്ചുകളിൽ ഒന്നായിരിക്കും” എന്നാണ് കമ്പനി പറഞ്ഞത്.

വാച്ചിൽ 9 മണിക്ക് രാമക്ഷേത്രവും 6 മണിക്ക് ജയ് ശ്രീ റാം എന്ന് എഴുതിയിരിക്കുന്നതും ആണ് കാണാൻ സാധിക്കുക. ശ്രീരാമൻ്റെയും ഹനുമാൻ്റെയും പ്രധാന ചിത്രങ്ങളാണ് വാച്ചിൻ്റെ രണ്ട് പതിപ്പുകളും അലങ്കരിക്കുന്നത്. ഹിന്ദുത്വത്തിലെ ആത്മീയത, വിശുദ്ധി, പ്രാർത്ഥന എന്നിവയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പ്രതീകാത്മകതയ്ക്കായി തിരഞ്ഞെടുത്ത നിറമായ ഓറഞ്ച് അല്ലെങ്കിൽ കാവി ബ്രേസ്‌ലെറ്റിനൊപ്പം ആണ് വരുന്നത്.

“വാച്ചിനായി തിരഞ്ഞെടുത്ത നിറം ആഴത്തിലുള്ള പ്രതീകാത്മകമാണ്, അത് ആത്മീയത, വിശുദ്ധി, പ്രാർത്ഥനയുടെ സത്ത എന്നിവയെ പ്രതിനിധീകരിക്കുന്നു. അത് ഹിന്ദുത്വയിൽ  ഉൾക്കൊള്ളുന്ന മൂല്യങ്ങളുടെ കേന്ദ്രമാണ്. എല്ലാ വിശദാംശങ്ങളും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യത്തോടെ പ്രതിധ്വനിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ” എന്ന് കമ്പനി വിശദീകരിച്ചു. ഈ ലിമിറ്റഡ് എഡിഷൻ വാച്ചുകളിൽ 49 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളൂ, ഇതിൽ 35 എണ്ണം ഇതിനകം വിറ്റു.

Discover the exclusive Ram Janambhoomi limited edition watch, a luxury timepiece priced at ₹34 lakh ($41,000). Crafted by Ethos and Jacob & Co, this watch celebrates the consecration of the Ram Mandir in Ayodhya with intricate designs and cultural significance. Only 49 units available.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version