രുചിയുള്ള ഭക്ഷണം നൽകുക എന്നത് എക്കാലത്തും മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന ഏറ്റവും നല്ല ബിസിനസിൽ ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലികള്‍ വേണ്ടെന്നു വച്ച് പോലും ഹോട്ടൽ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്.
ആന്ധ്രാപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പത്തു വര്‍ഷമായി നരസമ്മ ദോശയുണ്ടാക്കി വിൽക്കുന്നുണ്ട്. കദിരിയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുട്ടഗുല്ലയിലെ ആളുകള്‍ക്ക് നരസമ്മയുടെ ദോശയില്ലാതെ ഒരു ദിനം സങ്കല്‍പ്പിക്കാനാവില്ല. അനന്തപുരം കദിരി റോഡരികില്‍ ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് നരസമ്മയുടെ ഈ ദോശക്കട.
ഒരു ദിവസം നരസമ്മ വില്‍ക്കുന്നത് പതിനായിരം രൂപയുടെ ദോശകളാണ്. അതായത് ഒരു മാസം മൂന്നു ലക്ഷം രൂപ. കുടുംബത്തിലെ എല്ലാവരും ഒത്തുചേര്‍ന്നു നടത്തുന്ന ഒരു ഫാമിലി ബിസിനസ്സാണ് ഈ ദോശക്കട. മുട്ട ദോശ ഇരുപത്തിയഞ്ച് രൂപയ്ക്കും സാധാരണ ദോശ പത്ത് രൂപയ്ക്കും സ്പൈസി ദോശ ഇരുപത് രൂപയ്ക്കും ആണ് ഇവിടെ നൽകുന്നത്. മുട്ട ദോശയ്ക്കാണ് ഇവിടെ ഏറ്റവും ഡിമാൻഡ്.
ദിവസവും രാവിലെ 7 മുതൽ ഉച്ചവരെയാണ് വിൽപന. നാട്ടിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, യാത്രക്കാർ എന്നിവരെല്ലാം നരസമ്മയുടെ ദോശ കഴിക്കാൻ ഇവിടെ സ്ഥിരമായി എത്താറുണ്ട്. ചുരുങ്ങിയ ചിലവില്‍, കിട്ടുന്ന രുചിയുള്ള ഈ ദോശകള്‍ ഓരോ ദിവസവും കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
Explore how Narasamma turned a simple roadside stand in Kutagulla, Andhra Pradesh, into a thriving business. Her dosa stand generates Rs 3 lakh monthly, serving delicious dosas to a diverse clientele.