വൻകിട യുഎസ് AI കമ്പനി അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു. എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്   ഉല്‍പന്നങ്ങളിലെ മുന്‍നിരയിലുള്ള യുഎസ് കമ്പനി  അര്‍മഡ   ലോകമെമ്പാടുമുള്ള ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിന് കേരളത്തിൽ തങ്ങളുടെ വിഭവശേഷി പ്രയോജനപ്പെടുത്താനാണ് അര്‍മഡ ലക്ഷ്യമിടുന്നത്.

അര്‍മഡയുടെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയിലെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നുവെങ്കിലും  മികച്ച എഞ്ചിനീയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാലാണ് അര്‍മഡ  തങ്ങളുടെ ആസ്ഥാനമായി  കേരളത്തെ തെരഞ്ഞെടുത്തത്.  സിലിക്കണ്‍ വാലിയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പ്രതിഭകളുമായി സഹകരിക്കാന്‍ കേരളത്തിലെ വളര്‍ന്നുവരുന്ന എഞ്ചിനീയറിംഗ് പ്രതിഭകളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഐടി പ്രൊഫഷണലുകളെ സ്വന്തം സംസ്ഥാനത്തിലേക്ക് മടങ്ങാനും, അത്യാധുനിക സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും അര്‍മഡ ലക്ഷ്യമിടുന്നു.

അര്‍മഡയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ എഡ്ജ്, ഫുള്‍-സ്റ്റാക്ക് മോഡുലാര്‍ ഡാറ്റ സെന്‍റര്‍ സൊല്യൂഷന്‍ – ഇന്‍ഡസ്ട്രി ലീഡിങ് കമ്പ്യുട്ട് റിമോട്ട് സൈറ്റ്സ് ഇന്‍ എ റഗ്ഗഡൈസ്ഡ്, മൊബൈല്‍ ഫോം ഫാക്ടര്‍, എഡ്ജ് എഐ ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അടുത്തിടെ, എം12 (മൈക്രോസോഫ്റ്റിന്‍റെ വെഞ്ച്വര്‍ ഫണ്ട്) നേതൃത്വത്തിലുള്ള 40 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് റൗണ്ട് അര്‍മഡ പ്രഖ്യാപിച്ചു. ആകെ തുക 100 മില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തു. സ്റ്റാര്‍ലിങ്കുമായി ആഴത്തിലുള്ള സഹകരണമുള്ള അര്‍മഡ ഹാലിബര്‍ട്ടണ്‍, അവെവ, സ്കൈഡിയോ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമായും അടുത്തിടെ പങ്കാളിത്തം ഒപ്പുവച്ചു.

“ലോകോത്തര നിലവാരമുള്ള ഹരിത കാമ്പസ് അന്തരീക്ഷം, സമഗ്രമായ പിന്തുണാ സേവനങ്ങള്‍, ചുരുങ്ങിയ ചെലവ്, ഉയര്‍ന്ന നൈപുണ്യമുള്ള ജീവനക്കാര്‍ എന്നിവയാല്‍ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു. അര്‍മഡയുടെ ഇന്ത്യയിലെ ഗവേഷണ-വികസന കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലമാണിത്. ടെക്നോപാര്‍ക്ക് അധികൃതര്‍ ബന്ധപ്പെടുകയും അവരുടെ പിന്തുണയോടെ ഓഫീസ് ആരംഭിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചതിലും സന്തോഷമുണ്ട്” എന്നാണ് അര്‍മഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസര്‍ പ്രദീപ് നായര്‍  പറഞ്ഞത്.

ലൈഫ് സയന്‍സ്, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സംസ്ഥാനത്തെ ഹബ്ബായ തിരുവനന്തപുരത്തിന് ഈ മേഖലകളിലെ സാങ്കേതിക വികസനത്തിന് വലിയാ സാധ്യതയാണുള്ളതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിന് പ്രചോദനമേകാന്‍ അര്‍മഡയ്ക്ക് സാധിക്കും. അര്‍മഡയുടെ ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ-വികസന കേന്ദ്രമാണ് തിരുവനന്തപുരത്തേത്. മള്‍ട്ടി നാഷണല്‍ കമ്പനികളെയും വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി ഐടി പ്രൊഫഷണലുകളെ കേരളത്തിലെ ഐടി മേഖലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന്‍റെയും അംബാസഡറാകാന്‍ അര്‍മഡയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Discover how Armada, a leading US AI and edge computing company, opens its first Indian office in Technopark, Kerala, to leverage local talent and foster global tech innovation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version