കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങി (സി- ഡാക്) ന്റെ വിവിധ കേന്ദ്രങ്ങളിലായി 862 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 91 ഒഴിവ് തിരുവനന്തപുരത്താണ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ബി.ടെക്/ ബി.ഇ./ എം.ടെക്/ എം.എസ്സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരത്തെ ഒഴിവുകള്‍

 പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവ്-3, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സിലോ ഉള്ള ബിരുദം. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം:35 കവിയരുത്. വാര്‍ഷിക ശമ്പളം: 3.34 ലക്ഷം രൂപ.

പ്രോജക്ട് അസോസിയേറ്റ്(പി. എ.): ഒഴിവ് -2. യോഗ്യത: ബി.ഇ./ബി.ടെക്.(ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷന്‍/ മെക്കാനിക്കല്‍) അല്ലെങ്കില്‍ തത്തുല്യം. പ്രായം: 30 കവിയരുത്. വാര്‍ഷിക ശമ്പളം: 3.6-5.04 ലക്ഷം രൂപ. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനം.

പ്രോജക്ട് എന്‍ജിനീയര്‍(എക്സ്പീരിയന്‍സ്ഡ്): ഒഴിവ്-17. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് വിജയം അല്ലെങ്കില്‍ എം.ഇ./എം.ടെക് അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയം: 1-4 വര്‍ഷം. പ്രായം: 35 കവിയരുത്. വാര്‍ഷിക ശമ്പളം: 4.49-7.11 ലക്ഷം രൂപ.

പ്രോജക്ട് എന്‍ജിനീയര്‍(ഫ്രഷര്‍): ഒഴിവ്-61. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് വിജയം അല്ലെങ്കില്‍ എം.ഇ./എം.ടെക് അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡി. പ്രായം: 35 കവിയരുത്. വാര്‍ഷിക ശമ്പളം: 4.49 ലക്ഷം രൂപ.

പ്രോജക്ട് ടെക്നീഷ്യന്‍: ഒഴിവ്-1, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ.യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്. വാര്‍ഷിക ശമ്പളം: 3.2 ലക്ഷം രൂപ.

സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍/മൊഡ്യൂള്‍ ലീഡ്/പ്രോജക്ട് ലീഡര്‍: ഒഴിവ് -7, പ്രായം: 40 കവിയരുത്. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.ഇ./എം.ടെക്. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡി. 3-7 വര്‍ഷം വരെ പ്രവൃത്തിപരിചയം. വാര്‍ഷിക ശമ്പളം: 8.49-14 ലക്ഷം രൂപ.

അപേക്ഷകൾ നൽകേണ്ടത് ഓണ്‍ലൈനായി ആണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും സി ഡാക്കിന്റെ www.cdac.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാനതീയതി: ഓഗസ്റ്റ് 16 ആം തീയതി വൈകീട്ട് 6 മണി വരെ.

Apply for 862 vacancies at the Center for Development of Advanced Computing (C-DAC) under Kendra Electronics. Positions in Thiruvananthapuram with varying qualifications and salaries. Apply online by August 16.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version