കഴിഞ്ഞ കുറച്ച് നാളുകളായി ബിസിനസ് ലോകത്ത് ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന ഒന്നാണ് ടാറ്റയെന്ന മഹാസാമ്രാജ്യത്തെ ആര് നയിക്കും എന്ന ചോദ്യം. നാവൽ ടാറ്റയുടെ മൂന്നു മക്കളിൽ ഒരാളാണ് രത്തൻ ടാറ്റ. സഹോദരങ്ങൾ ജിമ്മി ടാറ്റ, നോയൽ ടാറ്റ എന്നിവരാണ്. ഇതിൽ രത്തൻ ടാറ്റയും, ജിമ്മി ടാറ്റയും വിവാഹം കഴിച്ചിട്ടില്ല. അതിനാൽ തന്നെ അനന്തരാവകാശികൾ ഇല്ല. എന്നാൽ ഇളയ സഹോദരൻ നോയൽ ടാറ്റയ്ക്ക് മൂന്നു മക്കളുണ്ട്. നെവിൽ ടാറ്റ, ലിയ ടാറ്റ, മായ ടാറ്റ എന്നിവരാണിത്.
പൊതുജനങ്ങളുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്ന മൂന്നു ടാറ്റ അംഗങ്ങൾ ആണിവർ. വളരെ കൃത്യമായി പറഞ്ഞാൽ ടാറ്റയുടെ അടുത്ത തലമുറ. ഇതിൽ ടാറ്റയുടെ തലപ്പത്തേയ്ക്ക് എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് 34 വയസുകാരിയായ മായ ടാറ്റ ആണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് ഐക്കണുകളിൽ ഒരാളാണ് മായ. ഇതോടകം തന്നെ ടാറ്റ ഗ്രൂപ്പിനുള്ളിലെ ഒരു പ്രധാന വ്യക്തിയായി അവൾ ഉയർന്നു വന്നുകഴിഞ്ഞു.
നോയൽ ടാറ്റയുടെയും, ആലു മിസ്ത്രിയുടെയും മകളാണ് മായ. അവളുടെ അമ്മ ആലു മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന പരേതനായ സൈറസ് മിസ്ത്രിയുടെ സഹോദരിയാണ്. സൈറസ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ആൻഡ് സ്റ്റെർലിംഗ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിലൂടെ ടാറ്റ സൺസിൽ ഗണ്യമായ ഓഹരി പങ്കാളിത്തം (18.4%) മിസ്ത്രി കുടുംബത്തിനുണ്ട്.
യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റി, ബയേസ് ബിസിനസ് സ്കൂൾ എന്നിവിടങ്ങിളിൽ നിന്നാണ് മായ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബിസിനസ്സിന്റെ സങ്കീർണ്ണമായ ലോകത്തെ നയിക്കാൻ ആവശ്യമായ എല്ലാ കഴിവുകളും നേടിയെടുത്ത ആളാണ് മായ. ടാറ്റ ക്യാപിറ്റലിലെ പ്രമുഖ സ്വകാര്യ ഇക്വിറ്റി ഫണ്ടായ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലാണ് മായ കരിയർ ആരംഭിച്ചത്. പോർട്ട്ഫോളിയോ മാനേജ്മെന്റിലും, നിക്ഷേപക ബന്ധങ്ങളിലും മായ തിളങ്ങിയ ശേഷമാണ് ടാറ്റയുടെ തലപ്പത്തേക്ക് മായ എത്തുന്നത്.
ടാറ്റ ന്യൂ ആപ്പ് വഴി കമ്പനിയിലെ ഡിജിറ്റൽ പരിവർത്തനത്തിനു പ്രധാന പങ്ക് വഹിച്ചതും മായ ആണ്. ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റിന്റെ ആറ് ബോർഡ് അംഗങ്ങളിൽ ഒരാളായി മായ പ്രവർത്തിക്കുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ഈ ക്യാൻസർ ആശുപത്രി 2011 ൽ രത്തൻ ടാറ്റയാണ് ഉദ്ഘാടനം ചെയ്തത്.
Maya Tata, daughter of Noel Tata and Allu Mistry, is emerging as a key figure in the Tata Group’s leadership. At 34, she is a prominent business icon with significant roles in Tata Opportunities Fund and Tata New App. Her potential leadership in the Tata Group is a topic of interest.