ഇന്ത്യയിൽ മുഖവുര ആവശ്യമില്ലാത്ത ഒരു പേരായി ഗൗതം അദാനി എന്നത് മാറി കഴിഞ്ഞു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച ബിസിനസുകാരൻ. ചെറുതും വലുതുമായ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ടാണ് അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും പ്രബല കമ്പനികളിൽ ഒന്നായി വളർന്നു വന്നത്. ഇപ്പോഴിതാ അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഒരുങ്ങുകയാണ് ഗൗതം അദാനി. നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 1962 ജൂൺ 24ന് ജനിച്ച ഗൗതം അദാനി, ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പരമ്പരാഗതമായി ടെക്‌സ്‌റ്റൈൽസ് ബിസിനസ് നടത്തിവന്നിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. തരാഡ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇവർ ബിസിനസ് വലത്തുന്നതിന്റെ ഭാഗമായാണ് അഹമ്മദാബാദിലേക്ക് ചെക്കേറിയത്. കുടുംബ ബിസിനസ് ആയതിനാൽ അവർക്ക് അതിനോട് ഒരു പ്രത്യേക താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ കുടുംബ ബിസിനസിൽ നിന്നും മാറി മുംബൈ നഗരത്തിൽ മഹീന്ദ്ര ബ്രദേഴ്‌സിനൊപ്പം ഒരു ഡയമണ്ട് സോർട്ടറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് വളർച്ചയുടെ പാതയിലായിരുന്നു അദാനിയുടെ ബിസിനസുകൾ മുഴുവൻ. 1988ലാണ് അദാനി ഗ്രൂപ്പിന് തുടക്കമിടുന്നത്. കമ്മോഡിറ്റി വ്യാപാരമായിരുന്നു ആദ്യം. നിലവിൽ അടിസ്ഥാനസൗകര്യം, തുറമുഖം, വിമാനത്താവളം, വൈദ്യുതി വിതരണം, പുനരുപയോഗ ഊർജം, കൽക്കരി ഖനനം, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും സാന്നിധ്യമുണ്ട് അദാനി ഗ്രൂപ്പിന്.

ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയർമാനാകാൻ കൂടുതൽ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായ കരൺ അദാനിക്കാണ്. ഇളയ മകൻ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗർ അദാനി എന്നിവരും താക്കോൽസ്ഥാനങ്ങളിലേക്ക് എത്തിയേക്കും. അനന്തരവകാശം തുല്യമായി ഇവരിലേക്ക് കൈമാറുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജീത് അദാനി നിലവിൽ അദാനി എയർപോർട്സ് ഡയറക്ടറാണ്. പ്രണവ് അദാനി, ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഡയറ്കടറും. അദാനി ഗ്രീൻ എനർജിയുടെ എസ്കിക്യുട്ടീവ് ഡയറക്ടറാണ് സാഗർ അദാനി. ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രണവിനെയും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഗൗതം അദാനി തലപ്പത്തുനിന്ന് ഇറങ്ങിയാലും നിർണായക തീരുമാനങ്ങൾ ഗ്രൂപ്പിലെ കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാകില്ലെന്ന് മക്കൾ നേരത്തേ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. 

Gautam Adani plans to step down as Adani Group Chairman by early 2030s, passing control to his sons and nephews. Discover the succession plan and the future leaders of Adani Group.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version