2008 മുതൽ 2019 വരെ ഏകദേശം ഒരു ഡസനോളം മാര്‍വല്‍ സിനിമകളിലെ പ്രധാന താരമായിരുന്നു റോബർട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച ടോണി സ്റ്റാർക്ക് എന്ന അയൺ മാന്‍. ഫ്രാഞ്ചൈസിയുടെ മുഖമായി അയേണ്‍ മാന്‍ മാറി. അവഞ്ചേഴ്‌സ്: എൻഡ്‌ ഗെയിമിലെ അദ്ദേഹത്തിൻ്റെ കഥാപാത്രം മരണപ്പെടുന്നതായി കാണിച്ചതോടെ ആ യുഗം അവസാനിച്ചു.

എന്നാൽ അടുത്തിടെ സാൻ ഡീഗോ കോമിക് കോണില്‍ വച്ചാണ്  മാർവൽ സ്റ്റുഡിയോസ് ഈ വർഷത്തെ സിനിമ ലോകത്തെ ഏറ്റവും വലിയ സർപ്രൈസ് അവതരിപ്പിച്ചു. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുതിയ വില്ലനെ  അവതരിപ്പിച്ചു. എംസിയു ആരാധകരുടെ പ്രിയപ്പെട്ട അയേണ്‍ മാന്‍ റോബർട്ട് ഡൗണി ജൂനിയറാണ് ഡോ.ഡൂമായി വില്ലന്‍ വേഷത്തില്‍ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചെത്തുന്നത്.

റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ആവഞ്ചേര്‍സ് ചിത്രത്തിലൂടെ വീണ്ടും എത്തുന്ന റോബർട്ട് ഡൗണി ജൂനിയറിന്‍റെ പ്രതിഫല തുകയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.  എംസിയുവിലെ പുതിയ വില്ലന്‍ ഡോ.വിക്ടർ വോൺ ഡൂമായി അദ്ദേഹത്തെ പ്രഖ്യാപിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടിരുന്നു. 2025 ല്‍ ചിത്രം റിലീസാകും.

അയേണ്‍ മാന്‍ അവതരിപ്പിച്ച കാലത്ത് തന്നെ എംസിയുവിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായിരുന്നു റോബർട്ട് ഡൗണി ജൂനിയര്‍. 75 മില്ല്യണ്‍ ഡോളർ ആയിരുന്നു അതായത് 555 കോടി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം. എന്നാല്‍ ഇതില്‍ നിന്നും ഗണ്യമായ വര്‍ദ്ധനവ് ആണ്  ഇദ്ദേഹത്തിന്‍റെ ശമ്പളത്തില്‍ വില്ലനായി എത്തുമ്പോള്‍ ഉണ്ടായിരിക്കുന്നത്. 100 മില്ല്യണ്‍ ഡോളര്‍ അതായത് 837 കോടിയാണ് ഇദ്ദേഹത്തിന്‍റെ ശമ്പളം. 

Marvel Studios surprises fans with the return of Robert Downey Jr. as Dr. Doom in “Avengers: Doomsday.” Discover the details of this exciting announcement and what it means for the Marvel Cinematic Universe.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version