10,000 ഡോളർ കയ്യിലുണ്ടെങ്കിൽ വിഴിഞ്ഞത്തു കപ്പലടുപ്പിച്ചു കണ്ടെയ്നറിറക്കാം. കപ്പൽ കമ്പനികൾക്ക് വമ്പൻ ഇളവുകളാണ് അദാനി പോർട്ട്സ് വിഴിഞ്ഞത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ കപ്പലുകൾക്ക്  നിലവിൽ  ഒരുദിവസം കൊളംബോ തുറമുഖത്ത്  ട്രാൻസ്ഷിപ്‌മെന്റിന് 20,000 മുതൽ 25,000 ഡോളർവരെ ചെലവുവരും. ഇതിന് കൊച്ചി വല്ലാർപാടത്തു 74,000 ഡോളർവരെ ചെലവാക്കേണ്ടി വരും. എന്നാൽ  വിഴിഞ്ഞത്ത് 10,000 ഡോളറിൽ താഴെമാത്രമാണ് ട്രാൻസ്ഷിപ്‌മെന്റിന് ചെലവുവരിക എന്നാണ് കണക്കുകൂട്ടൽ.  

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖപ്രവർത്തനത്തിന്റെ ഭാഗമായി തുറമുഖത്ത് കപ്പലുകളും ചരക്കും എത്തിക്കുന്നതിനുള്ള നിരക്കുകൾ അദാനി പോർട്ട്സ്  പ്രഖ്യാപിച്ചു. കൊളംബോ തുറമുഖത്തെക്കാൾ കുറഞ്ഞനിരക്കാണ് പല സേവനങ്ങൾക്കും പ്രഖ്യാപിച്ചിരിക്കുന്നത് . കൊച്ചിയെക്കാൾ കുറഞ്ഞനിരക്കാണ് വിഴിഞ്ഞം ഈടാക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യയിലേയ്ക്ക് വരുന്ന ട്രാൻസ്ഷിപ്‌മെന്റിന്റെ 80 ശതമാനവും ഇപ്പോൾ കൊളംബോ വഴിയാണ്. ബാക്കി ചരക്കുകൾ  ദുബായ്, സിംഗപ്പൂർ വഴിയുമെത്തുന്നു.

വിഴിഞ്ഞത്തെത്തുന്ന കണ്ടെയ്‌നറുകൾ റോഡ് മാർഗം സംസ്ഥാന അതിർത്തി കടക്കുന്നത് വരെയുള്ള ചരക്കു നീക്കവും സുപ്രധാനമാണ്. തിരുവനന്തപുരത്തെ കാരോട്  മുതൽ കാസർഗോഡ് വരെ നീളുന്ന ദേശീയപാതാ വികസനം ധൃത ഗതിയിൽ നടന്നു വരികയാണ്. പലയിടങ്ങളിലും നാലുവരി പാത ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്.

തുറമുഖങ്ങളിൽ കപ്പൽക്കമ്പനികൾ പ്രധാനമായി നൽകേണ്ടത് കപ്പൽ ബെർത്തിൽ നിർത്തിയിടുന്ന വെസൽ റിലേറ്റഡ് ചാർജ്ജ്  (വി.ആർ.എൽ.), ചരക്ക് കയറ്റിറക്കുമതി ചെയ്യുന്നതിനുള്ള കണ്ടെയ്‌നർ റിലേറ്റഡ് ചാർജ്ജ്  (സി.ആർ.സി.) എന്നിവയാണ്. തുറമുഖത്ത് അടയ്ക്കേണ്ട പോർട്ട് ഡ്യൂസ്, കപ്പലുകൾ പുറങ്കടലിൽനിന്ന് തുറമുഖത്തേക്ക്‌ എത്തിക്കാനുള്ള പൈലറ്റേജ് ചാർജ്, കപ്പൽ നിർത്തിയിടാനും ചരക്ക് കയറ്റിറക്കുമതി ചെയ്യാനുള്ള ബെർത്ത് ഹയർ എന്നിവയടക്കമാണ് വിഴിഞ്ഞത്തു 10,000 ഡോളറിൽ താഴെ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കപ്പലിന്റെ കേവുഭാരത്തെ (ജി.ആർ.ടി ) കണക്കാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.

ഇതെല്ലാം കൂടി  നിലവിൽ വലിയ കപ്പലുകൾക്ക് ഒരുദിവസം കൊളംബോയിൽ ട്രാൻസ്ഷിപ്‌മെന്റിന് 20,000 മുതൽ 25,000 ഡോളർവരെ ചെലവുവരും. വിഴിഞ്ഞത്ത് 10,000-ത്തിൽ താഴെമാത്രമാണ് ചെലവുവരിക. ഇതിന് കൊച്ചി വല്ലാർപാടത്തു 74,000 ഡോളർവരെ ചെലവാക്കേണ്ടി വരും. കൊച്ചി ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമല്ലാത്തതിനാൽ വിഴിഞ്ഞവുമായുള്ള മത്സരമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.  

Adani Ports’ Vizhinjam International Port offers significantly lower transshipment costs compared to Colombo and Kochi ports. With fees under $10,000, Vizhinjam provides a cost-effective solution for shipping companies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version