പത്ത് കോടിയുടെ മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കാത്തവർക്ക് മറ്റൊരു സുവർണാവസരം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കീഴിലുള്ള തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പാണ് ഇനി വരാനിരിക്കുന്ന മറ്റൊരു ബമ്പർ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുക. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്.

ഓണം ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, ക്രിസ്മസ് – ന്യൂഇയർ ബമ്പർ, സമ്മർ ബമ്പർ, പൂജാ ബമ്പർ എന്നീ ബമ്പർ ടിക്കറ്റുകളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. ഇതിൽ ഏറ്റവുമധികം ആളുകൾ സ്വന്തമാക്കുന്ന ബമ്പർ ടിക്കറ്റാണ് ഓണം ബമ്പർ. ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ഓരോ വർഷവും വിറ്റഴിയുന്നത്. തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ ഓണം ബമ്പർ ടിക്കറ്റ് സ്വന്തമാക്കാൻ കേരളത്തിൽ എത്താറുണ്ട്. ഇത്തവണയും വിപുലമായ ഒരുക്കത്തോടെയാണ് ഓണം ബമ്പർ (ബിആർ 99) ടിക്കറ്റ് വിൽപ്പന. 25 കോടി രൂപയാണ് ഇക്കുറിയും ഒന്നാം സമ്മാനമായ ബമ്പർ തുകയായി നൽകുക. രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേർക്ക് ലഭ്യമാകും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.ഓരോ പരമ്പരയിലും 10 പേർക്കു വീതം 5 ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങളായി ലഭിക്കുക. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകുമെന്ന് പ്രത്യേകതയുമുണ്ട്. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഇതിനിടയിൽ ഓണം ബമ്പറിന്റെ അച്ചടിയെയും ഡിസൈനെയും ചൊല്ലി വിവാദം ഉയർന്നിരുന്നു. ആദ്യം പുറത്തിറക്കിയ 10 ലക്ഷം ടിക്കറ്റും വിറ്റുതീർന്നു. ചൊവ്വാഴ്ച 10 ലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിക്കും.മാവേലിയും പൂക്കളവുമില്ലാത്ത ടിക്കറ്റ് അച്ചടിച്ചതിനെതിരേ ഏജന്റുമാരുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. മുൻവർഷങ്ങളിലെ ഓണം ബമ്പറിൽ മാവേലിയുടെയും പള്ളിയോടത്തിന്റെയും ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഇക്കുറി ഇത് രണ്ടുമില്ല.

കഴിഞ്ഞവർഷം 85 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. അതിൽ 75.76 ലക്ഷവും വിറ്റു. ആദ്യഘട്ടത്തിൽ ടിക്കറ്റ് തികയാതെ വന്നതോടെ കൂടുതൽ അച്ചടിക്കുകയായിരുന്നു. ഇത്തവണയും കൂടുതൽ അടിക്കും. 500 രൂപയാണു വില. കൂടുതലാളുകൾക്ക് സമ്മാനം ലഭിക്കുന്നതിനായി സമ്മാനഘടനയിൽ കഴിഞ്ഞതവണ മുതൽ മാറ്റം വരുത്തിയിരുന്നു. ടിക്കറ്റ് വിൽപ്പന ഉയരാൻ ഇതും കാരണമായി. 2022 മുതലാണ് തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകാൻ ആരംഭിച്ചത്.

Get ready for the Onam Bumper Lottery 2024 with a grand first prize of Rs 25 crores! The draw is on 9th October 2024. Discover all the details about prizes, ticket sales, and more.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version