വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടലിനെ അതിജീവിച്ച മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ. ജീവനക്കാരുടെ അഞ്ചുദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വെച്ചിട്ടുണ്ട്. സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും.
വയനാടിനു വേണ്ടി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിച്ചാൽ ദുരിതാശ്വാസ നിധിയിലെത്തുക 565 കോടി രൂപയാണ് എന്നാണ് കണക്കുകൾ. 10 ദിവസത്തെ ശമ്പളം ആണ് പിടിക്കുന്നതെങ്കിൽ 1130 കോടി ദുരിതാശ്വാസ നിധിയിൽ എത്തും. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ യോഗത്തില്‍ അറിയിച്ചത്.
എന്നാൽ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്നാണ് സർവീസ് സംഘടനകൾ ധാരണയിലെത്തിയത്. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണട്. താല്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കും. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഒരു മാസം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ വേണ്ടത് 3400 കോടിയാണ്.
The Wayanad Mundakai initiative proposes to deduct five days’ salary from government employees to aid landslide survivors, potentially raising 565 crore rupees for relief. Discover the latest developments and reactions from service organizations.