ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ എട്ടുമാസത്തിനിടെ പ്ലാറ്റ്ഫോം ഫീസ് ഇനത്തില്‍ വാരിക്കൂട്ടിയത്  83 കോടി രൂപ. കഴിഞ്ഞ ആഗസ്തില്‍ പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തിയശേഷം കമ്പനിയുടെ വരുമാനത്തിൽ 27 ശതമാനം വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പൊതിക്ക് രണ്ടുരൂപ ആയിരുന്ന പ്ലാറ്റ്ഫോം ഫീസ് ഇപ്പോള്‍ പ്രധാനനഗരങ്ങളില്‍ ആറുരൂപയാക്കിയിട്ടുണ്ട്. 2024ൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 7,792  കോടിയാണ് കമ്പനിയുടെ വരുമാനം. ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വാങ്ങുന്നുണ്ട്.

സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു.  ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു.  ജനുവരിയിൽ  ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ  2 രൂപ  ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു.

ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ  പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്.  സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്.  അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും.  സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. ഒരു ഓർഡറിന്  സ്വിഗിയുടെ പ്ലാറ്റ്ഫോം ഫീസും 5 രൂപയാണ്.

ഇതിനിടയിൽ ചരക്ക് സേവന നികുതിയും   11.81 കോടി രൂപ പിഴയും ആവശ്യപ്പെട്ട്  സൊമാറ്റോയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. 2017 ജൂലൈ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 5.9 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡും 5.9 കോടി രൂപ പിഴയും ഇതിൽ ഉൾപ്പെടുന്നു.

Learn how Zomato’s platform fees, introduced last August, have boosted revenue by 27%, contributing significantly to the company’s earnings. Discover the implications for users and competitors like Swiggy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version