സിനിമ കാണാൻ തീയറ്ററിൽ പോയി ടിക്കറ്റ് എടുക്കുന്നതിൽ കൂടുതൽ ബുക്ക് മൈ ഷോയിൽ കൂടി ടിക്കറ്റ് എടുക്കുന്നവർ ആണ് നമ്മളിൽ പലരും. തീയെറ്ററിലെ നീണ്ട ക്യൂവിനെക്കാൾ നമുക്ക് ഏറ്റവും എളുപ്പം അത് തന്നെയാണ്. വൈഡ് റിലീസും പാന്‍ ഇന്ത്യന്‍ റീച്ചുമാണ് ഇന്ന് ബിഗ് ബജറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വന്‍ കളക്ഷന്‍ നേടിക്കൊടുക്കുന്നത്. സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്ന് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വില്‍പ്പനയുടെ കണക്കുകള്‍.

മുന്‍നിര ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ കൗതുകകരമായ ചില വസ്തുതകൾ കാണാം..

ബുക്ക് മൈ ഷോയിലൂടെ 1.3 കോടി ടിക്കറ്റ് വിറ്റുതീർന്നു എന്ന പ്രഭാസിന്‍റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് ഇതേ പ്ലാറ്റ്ഫോമില്‍ അതിനേക്കാള്‍ ടിക്കറ്റ് വിറ്റിട്ടുള്ള ചിത്രങ്ങളുടെ കണക്കുകളും പുറത്തുവന്നത്.

എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരം 1.3 കോടിയിലധികം ടിക്കറ്റുകള്‍ വിറ്റ കല്‍ക്കി ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് നിലവില്‍. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് മൂന്നാം സ്ഥാനത്ത്. 1.34 കോടി ടിക്കറ്റുകളാണ് ആര്‍ആര്‍ആര്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. രണ്ടാം സ്ഥാനത്ത് എസ് എസ് രാജമൗലിയുടെതന്നെ മറ്റൊരു ചിത്രമായ ബാഹുബലി 2 ആണ്. 1.6 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. കന്നഡ സിനിമയെ മറ്റൊരു ലെവലിലേക്ക് എത്തിച്ച കെജിഎഫ് ചാപ്റ്റര്‍ 2 ആണ് കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രം. 1.71 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

Discover the top Indian films by ticket sales on Book My Show, including Kalki 2898 AD, RRR, Baahubali 2, and KGF Chapter 2. See how these films set new records in online ticket booking.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version