പിജി യോഗ്യതക്കാർക്ക് ഫെഡറൽ ബാങ്കിൽ ഓഫിസറാകാം. ഫെഡറൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ അവസരം. ഓഗസ്റ്റ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം.

യോഗ്യത : ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ, പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം.
പ്രായം : 2024 ജൂൺ ഒന്നിന് 27 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ് ലഭിക്കും. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖകളകളിൽ ജോലിപരിചയമുള്ളവർക്ക് ഒരു വർഷം ഇളവനുവദിക്കും.
യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് കാണുക.
ശമ്പളം : 48,480–85,920
തിരഞ്ഞെടുപ്പ് : ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സനൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സെപ്റ്റംബർ ഒന്നിനു നടത്തും. ഓഗസ്റ്റ് 23–26 തീയതികളിൽ മോക് ടെസ്റ്റിനും അവസരമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ പിരീഡ് ആയിരിക്കും.
അപേക്ഷാഫീസ് : 700 രൂപ. പട്ടികവിഭാഗത്തിന് 140 രൂപ. ഓൺലൈനായി ആണ് ഫീസ് അടക്കേണ്ടത്.
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും സന്ദർശിക്കുക : www.federalbank.co.in
Apply for the Junior Management Grade 1 Officer post at Federal Bank. Eligible postgraduates can apply online until August 12, 2024. Learn about the eligibility criteria, selection process, and salary details.
For comprehensive details and terms and conditions, please refer to the company’s original website before applying