പ്രമുഖ ഇന്ത്യൻ എൻജിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയുടെ (L&T) ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ വിഭാഗം ദുബായിൽ നിർണായകമായ ഇരട്ട കരാറുകൾ സ്വന്തമാക്കി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ വികസനത്തിനായാണ് കമ്പനി ഈ കരാറുകൾ ഏറ്റെടുത്തിരിക്കുന്നത്.

ഇതിൽ ആദ്യ കരാർ പ്രകാരം അൽ ഖെയിൽ റോഡിനെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡും, ഒപ്പം പാലങ്ങളും ടണലുകളും നിർമ്മിക്കും. ഏകദേശം 2,500 മുതൽ 5,000 കോടി രൂപ വരെ മൂല്യമുള്ള ഈ പദ്ധതി പ്രദേശത്തെ ഗതാഗത സൗകര്യം ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കും.

അൽ മെയ്ദാൻ സ്ട്രീറ്റിന്റെ നവീകരണവും പുതിയ സൈക്ലിങ് ട്രാക്കുകളുടെ നിർമ്മാണവും ഉൾപ്പെടുന്നതാണ് 1,000 മുതൽ 2,500 കോടി രൂപ വരെ മൂല്യമുള്ള രണ്ടാമത്തെ കരാർ. ഏകദേശം 12 കിലോമീറ്റർ നീളമുള്ള ഈ കോറിഡോർ പദ്ധതികൾ രണ്ടും 2028 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Larsen & Toubro (L&T) secures two major infrastructure contracts from Dubai RTA to develop the Latifa Bint Hamdan Corridor, including roads, bridges, and tunnels.

Share.
Leave A Reply

Exit mobile version