ആഡംബര കാറുകളിൽ എന്നും മുന്നിൽ നിൽക്കുന്ന വാഹനമാണ് റോൾസ് റോയ്സ്. റോള്‍സ് റോയ്സിന്റെ ആദ്യ ഓള്-ഇലക്ട്രിക് മോഡലായ ‘സ്പെക്ടര്’ കേരളത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ചെന്നൈയില്‍നിന്ന് കുന് എക്സ്ക്ലൂസീവാണ് കൊച്ചി ചാക്കോളാസ് പവിലിയനില്‍ നടന്ന പ്രിവ്യൂ ഷോയില്‍ ഈ വാഹനം അവതരിപ്പിച്ചത്. സെഡാന് മോഡലായ ഫാന്റത്തിന്റെ പിന്‍ഗാമിയാണ് കൂപ്പെ മോഡലിലുള്ള സ്പെക്ടര്. സ്റ്റാര്‍ലൈറ്റ് ലൈനര്‍, സ്പെക്ടറുടെ ഡോര്‍ പാഡുകളിലുമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. 7.50 കോടി രൂപയ്ക്കു മേലെയാണ് ഈ കാറുകളുടെ വില.

ഈ വാഹനം ടൂ ഡോര്‍ നാല് സീറ്റര്‍ മോഡലായാണ് എത്തിയിരിക്കുന്നത്. റോള്‍സ് റോയിസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ഫാന്റം മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഫീച്ചറുകളിലും ഫാന്റത്തിന്റെ പാത പിന്തുടര്ന്നിട്ടുണ്ട്. അതേസമയം, ഐസ് എന്ജിന് വാഹനത്തില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം സ്പെക്ടറിന്റെ അകത്തും പുറത്തും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്.

എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്കി ഇല്ലുമിനേറ്റ് ചെയ്യുന്ന ഒരു ഗ്രില്ല് ഒരുക്കിയിട്ടുണ്ട്. നേര്‍രേഖ പോലെ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്.എല്‍, മറ്റ് റോള്‍സ് റോയിസ് മോഡലിലേത് പോലെയുള്ള ഹെഡ്ലാമ്പ് എന്നിവ കൊണ്ടാണ് മുന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. റോള്‍സ് റോയിസ് സിഗ്നേച്ചര്‍ ആര് ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള വീലുകള്‍ ആണ് ഇതിൽ ഉള്ളത്. പിന്‍ഭാഗത്തെ ഡിസൈന്‍ ഐസ് എന്ജിന് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

ഇരട്ട നിറം നല്‍കിയാണ് ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. ബോഡി കളറിന്റെ തുടര്‍ച്ച അകത്തളത്തിലേക്ക് നല്‍കുന്നതിനൊപ്പം അതിനോട് ചേര്‍ന്ന് നില്ക്കുന്ന മറ്റ് നിറങ്ങളിലെ മെറ്റീരിയലുകളും ചേര്‍ന്നാണ് ഇന്റീരിയർ. സീറ്റിലെ പൈപ്പിങ്ങ്, ഹെഡ്റെസ്റ്റില് നല്‍കിയിട്ടുള്ള ബാഡ്ജിങ്ങ് എന്നിവയ്ക്ക് വേറിട്ട നിറവും നല്‍കിയിട്ടുണ്ട്. റോള്‍സ് റോയിസിന്റെ മറ്റ് മോഡലുകളിലേത് പോലെ 4796 തിളങ്ങുന്ന നക്ഷത്രങ്ങള്‍ നല്‍കിയാണ് റൂഫ് ഒരുങ്ങിയിരിക്കുന്നത്.
ഇരട്ട മോട്ടോറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മുന്നില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 255 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കുമേകും. പിന്നില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 483 ബി.എച്ച്.പി. പവറും 710 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 4.4 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്.

ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള മറ്റൊരു സവിശേഷത. 102 കിലോവാട്ട് അവര്‍ ശേഷിയാണ് ഇതിലെ ബാറ്ററിക്കുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. 195 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയാല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
Rolls-Royce’s first all-electric model, the Spectre, has been launched in Kerala. This luxury vehicle, with a price tag above ₹7.50 crore, offers a blend of Phantom-inspired features and cutting-edge electric technology.