സതീഷ് കുമാർ സുബ്രമണ്യൻ സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആണ് കിറ്റോസിസ്. കിറ്റോസിസിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ഭക്ഷണ തയ്യാറെടുപ്പുകൾക്കായി രൂപകൽപ്പന ചെയ്ത ‘പൂർണ്ണ ഓട്ടോമാറ്റിക് അടുക്കള’ അല്ലെങ്കിൽ മൾട്ടി-ക്യുസിൻ ഓട്ടോമേറ്റഡ് മെഷീനായ iKicchn (ഇൻ്റലിജൻ്റ് കിച്ചൻ) ഉത്‌ഘാടനം ചെയ്തിരിക്കുകയാണ്. ഒരേസമയം പലതരം ഭക്ഷണം തയ്യാറാക്കാൻ കഴിവുള്ള ഒരു റോബോട്ടിക് പാചക വിസ്മയമാണ് iKicchn. ഉപയോക്താക്കൾ ചേരുവകളും കമാൻഡുകളും ഇതിലേക്ക് ഇൻപുട്ട് ചെയ്യുമ്പോൾ ഇവ പാചക പ്രക്രിയ സ്വന്തമായി നിർവ്വഹിക്കുന്നു.
ഈ നൂതന യന്ത്രത്തിന് 50 മുതൽ 500 വരെ ആളുകൾക്ക് എവിടെയും ഭക്ഷണം തയ്യാറാക്കാൻ കഴിയും. ഇത് ഭക്ഷ്യ വ്യവസായത്തിൽ ജോലിക്കായി ആളുകളെ കിട്ടുന്നില്ല എന്ന പ്രതിസന്ധിയ്ക്ക് വിരാമം ഇടാൻ ഒരുങ്ങുകയാണ്. “ലാഭം മെച്ചപ്പെടുത്തുന്നതിനും സ്ഥിരമായ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ iKicchn ചെലവ് കുറഞ്ഞ രീതിയിലുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട് ” എന്നാണ് സതീഷ് കുമാർ ഇതിനെ കുറിച്ച് പറഞ്ഞത്.
2005-ൽ ആണ് സതീഷ് കുമാർ തൻ്റെ ഭാര്യയുടെ അടുക്കള ജോലിഭാരം ലഘൂകരിക്കുന്നതിനും വ്യക്തിഗത ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഒരു പരിഹാരം എന്ന നിലയിൽ iKichn എന്ന ആശയം ആലോചിച്ചു തുടങ്ങുന്നത്. 2015-ഓടെ, ഓട്ടോമേഷൻ എഞ്ചിനീയറിംഗിന്റെ പശ്ചാത്തലത്തിൽ, സതീഷ് കുമാർ ഈ ആശയം വികസിപ്പിക്കാൻ തുടങ്ങി. ഈ ആശയം യാഥാർത്ഥ്യമാക്കുന്നതിനായി 2016-ൽ ഫുഡ് പ്രിൻ്റർ എന്ന് പേരിട്ടിരിക്കുന്ന കിറ്റോസിസ് അദ്ദേഹം സ്ഥാപിച്ചു. COVID-19 പാൻഡെമിക് കാരണം വീട്ടിലിരിക്കേണ്ടി വന്ന സമയം മുഴുവൻ, KitOSys ഒരു വാണിജ്യ മോഡലാക്കി മാറ്റുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. iKichn പ്രോട്ടോടൈപ്പ് മൂന്ന് വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തു. കുറഞ്ഞ രീതിയിലുള്ള മനുഷ്യ ഇടപെടൽ കൊണ്ട് തന്നെ പലതരം വിഭവങ്ങൾ പാകം ചെയ്യാൻ ഈ ഇന്റലിജന്റ് കിച്ചന് കഴിയും.
സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് നിർമ്മിച്ച iKichn-ൻ്റെ വാണിജ്യ പ്രോട്ടോടൈപ്പ്, 2 മീറ്റർ മുതൽ 2 മീറ്റർ വരെ വിസ്തീർണ്ണത്തിൽ ആണ് സൃഷ്ടിച്ചിട്ടുള്ളത്. നിതി ആയോഗും സ്റ്റാൻഫോർഡ് സീഡും അംഗീകരിച്ച കിറ്റോസിസ് പദ്ധതിക്കായി 3-4 കോടി രൂപ ഇതിനോടകം നിക്ഷേപിച്ചിട്ടുണ്ട്. ഓട്ടോമേഷൻ എഞ്ചിനീയറിംഗിൽ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സതീഷ് കുമാർ, ഈ തകർപ്പൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് തൻ്റെ വ്യക്തിഗത സമ്പാദ്യവും സമയവും മുഴുവൻ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. 50-100 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് 2026 സാമ്പത്തിക വർഷത്തിൽ ഈ ഇന്റലിജന്റ് കിച്ചൻ 100 യൂണിറ്റുകൾ വിൽക്കാനാണ് ഈ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞ പ്രവർത്തന മാതൃകയായ KitOSys അതിൻ്റെ നൂതനമായ ഓട്ടോമേറ്റഡ് കിച്ചൺ സൊല്യൂഷൻ ഉപയോഗിച്ച് ഭക്ഷ്യ വ്യവസായത്തെ തന്നെ മാറ്റാൻ ഒരുങ്ങുകയാണ്.
Discover how KitOSys, a Chennai-based startup founded by Satheshkumar S, is revolutionizing large-scale meal preparation with iKichn, an innovative automated kitchen machine designed for small and medium-sized food businesses.