കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ പിരിച്ച റോഡ് ടോൾ 1620 കോടി രൂപ വരും. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചതാണിത്. വി.ശിവദാസൻ എംപിക്കാണ് മന്ത്രി നിതിൻ ഗഡ്കരി കണക്കുകൾ നൽകിയത് .

ദേശീയപാതയിൽ അടുത്തിടെ തുറന്നു കൊടുത്ത തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു ഇതുവരെ പിരിച്ചത് 1.33 കോടി രൂപയാണ്. 5 വർഷംകൊണ്ടു കേരളത്തിലെ   ടോൾപ്ലാസകളിൽനിന്ന് പിരിച്ചതിൽ ഏറ്റവും കൂടുതൽ പാലിയേക്കര ടോൾപ്ലാസയിൽ നിന്നാണ് . 689.38 കോടി രൂപ. പാമ്പംപള്ളം വാളയാർ ടോൾപ്ലാസ പിരിവിൽ രണ്ടാമതാണ്. ഇവിടെ നിന്നും 393.72 കോടി രൂപ ലഭിച്ചു.  പന്നിയങ്കര ടോൾപ്ലാസ വഴി 316.67 കോടി രൂപ,  കുമ്പളം ടോൾപ്ലാസയിൽ നിന്നും 79.2 കോടി രൂപ , പൊന്നാരിമംഗലം ടോൾപ്ലാസയിൽ നിന്നും 88.47 കോടി രൂപ, കുരീപ്പുഴ ടോൾപ്ലാസ വഴി  14.75കോടി , തിരുവല്ലം ടോൾപ്ലാസയിൽ നിന്നും 37.38 കോടി രൂപ എന്നിങ്ങനെയാണ് കേന്ദ്രം ടോൾ വഴി നേടിയത്.

ടോൾ പിരിവ് 2018/19 വർഷത്തെ 252 ബില്യണിൽ നിന്ന് 2022/23 സാമ്പത്തിക വർഷത്തിൽ 540 ബില്യണിലധികം രൂപയായി കുതിച്ചുയർന്നു. 2023 – 24ൽ ദേശീയപാത അതോറിറ്റി വിവിധ ടോൾപ്ലാസകളിൽ നിന്നായി രാജ്യത്താകെ പിരിച്ചത് 54,811.13 കോടി രൂപയാണ്. എല്ലാ വർഷവും 2.55% നിരക്കിൽ ടോൾ വർധിപ്പിക്കുന്നുണ്ട്.  ഈ വർഷം നിരക്കുവർധന വഴി 1400 കോടി രൂപ കൂടുതലായി കിട്ടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രാജ്യത്തുടനീളമുള്ള ടോളുകൾ ജൂൺ 3 മുതൽ ശരാശരി 5% വർധിപ്പിച്ചതോടെ  എക്സ്പ്രസ് വേകൾ ഉപയോഗിക്കുന്ന വാഹനമോടിക്കുന്നവർക്കു നിരക്കും കൂടി.    

ദേശീയ പാത ശൃംഖലയിൽ ഏകദേശം 855 ഉപയോക്തൃ ഫീസ് പ്ലാസകളുണ്ട്. അവയിൽ 2008 ലെ ദേശീയ പാത ഫീസ്  ചട്ടങ്ങൾ അനുസരിച്ച് ഉപയോക്തൃ ഫീസ് ഈടാക്കുന്നു. ഇതിൽ 675 എണ്ണം പൊതു ഫണ്ട് ഉപയോഗിച്ചുള്ള ഫീസ് പ്ലാസകളും 180 എണ്ണം കൺസഷനറികളുമാണ് നടത്തുന്നത്.

The central government collected Rs 1620 crore in road tolls from Kerala between 2019 and 2024. Discover the details, including the highest toll plazas and national figures as shared by Union Minister Nitin Gadkari in the Rajya Sabha.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version