അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ, നിർണായകവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമായ പ്ലാറ്റ്‌ഫോമുകൾക്കായി, 18 മുതൽ 24 മാസം വരെയുള്ള സംഭരണ ചക്രങ്ങൾ ലക്ഷ്യമിടണമെന്ന് ഭാരത് ഫോർജിന്റെ (Bharat Forge) പ്രതിരോധ അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് (Kalyani Strategic Systems ചെയർമാനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേർസ് (Society of Indian Defence Manufacturers) പ്രസിഡന്റുമായ രജീന്ദർ സിംഗ് ഭാട്ടിയ (Rajinder Singh Bhatia). പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായി ഒരു ലക്ഷം സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോട്ടോടൈപ്പ് ഘട്ടത്തിൽ നിന്ന് ഉത്പാദന ഘട്ടത്തിലേക്ക് മാറുന്നതിനുള്ള ഫണ്ടിന്റെയും പിന്തുണയുടെയും അഭാവം മൂലം 80 ശതമാനം സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നുണ്ട്. 2018-2019ന് മുമ്പ് ഇന്ത്യയിൽ 10ൽ താഴെ പ്രതിരോധ സ്റ്റാർട്ടപ്പുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, 3000ത്തിലധികം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 1100 എണ്ണം ഇതിനകം ഓർഡറുകൾ നേടിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഏകദേശം 157000 റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്. 33000 എണ്ണം സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവയാണ്, 9000 എണ്ണം മാത്രമാണ് പ്രതിരോധത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ വിജയിച്ചവ വിരലിൽ എണ്ണാവുന്നയേ ഉള്ളൂവെന്നും ഇസ്രായേൽ പോലുള്ള രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, നമ്മുടെ ആളോഹരി സംഖ്യകൾ വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
rajinder singh bhatia, chairman of kalyani strategic systems, suggests india should target 100,000 defense and space startups for faster tech adoption.