ഡിജിറ്റൽ മാറ്റങ്ങൾ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 50 ടെലിവിഷൻ ചാനലുകൾ അവരുടെ ബ്രോഡ്കാസ്റ്റ് ലൈസൻസുകൾ ഉപേക്ഷിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജിയോസ്റ്റാർ, സീ എന്റർടെയിൻമെന്റ്, ഈനാട് ടെലിവിഷൻ, ടിവി ടുഡേ നെറ്റ്‌വർക്ക്, എൻഡിടിവി, എബിപി നെറ്റ്‌വർക്ക് എന്നീ പ്രമുഖ ബ്രോഡ്കാസ്റ്റർമാർക്കു കീഴിലുള്ള ചാനലുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും കാഴ്ചക്കാരുടെ ശീലങ്ങളിലെ മാറ്റവുമാണ് ഈ നീക്കത്തിന് പ്രധാന കാരണം.

ജിയോസ്റ്റാറിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിനോദ–മ്യൂസിക് വിഭാഗ ചാനലുകളായ MTV Beats, VH1, Comedy Central, Colors Odia തുടങ്ങിയവ ലൈസൻസ് വിട്ടുനൽകിയ. സീ ഗ്രൂപ്പിൽ നിന്ന് അന്താരാഷ്ട്ര ചാനലായ Zee Sea ലൈസൻസ് വിട്ടുനൽകിയപ്പോൾ. ഈനാട് ഗ്രൂപ്പിന്റെ കീഴിലുള്ള ചില ടെലിവിഷൻ ചാനലുകൾ ലൈസൻസ് വിട്ടുനൽകിയതായി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ മുഖ്യ ഈനാട് ചാനലുകൾ പ്രവർത്തനം തുടരുന്നുണ്ട്. ടിവി ടുഡേ നെറ്റ്‌വർക്ക്, ഇന്ത്യ ടുഡേ ഗ്രൂപ്പിന് കീഴിലുള്ള ചില ടെലിവിഷൻ സംരംഭങ്ങളും ലൈസൻസ് വിട്ടുനൽകിയതിൽ പ്രധാനമാണ്. NDTV Gujarati എന്ന ഗുജറാത്തി ഭാഷാ വാർത്താ ചാനലും എബിപി ഗ്രൂപ്പിന്റെ ഭാഗമായ ABP News HDയും ലൈസൻസ് വിട്ടുനൽകിയിട്ടുണ്ട്.
ഡിജിറ്റൽ വരവോടെ പേ-ടിവി മേഖല ശക്തമായ സമ്മർദ്ദത്തിലാണ്. സാമ്പത്തികമായി മുന്നിലുള്ള കുടുംബങ്ങൾ കൂടുതൽ ഒടിടി സേവനങ്ങളിലേക്ക് മാറുമ്പോൾ, വിലയെ മുൻനിർത്തുന്ന വീടുകൾ ഡിഡി ഫ്രീ ഡിഷ് പോലുള്ള സൗജന്യ പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഫലമായി പേ-ഡിടിഎച്ച് ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനൊപ്പം തന്നെ ടെലിവിഷൻ പരസ്യവരുമാനത്തിൽ കുറവ് അനുഭവപ്പെടുന്നതും ബ്രോഡ്കാസ്റ്റർമാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
തന്ത്രപരമായ പുനഃപരിശോധനയുടെ ഭാഗമായി ചില ചാനൽ ലോഞ്ച് പദ്ധതികളും ഉപേക്ഷിക്കപ്പെടുന്നുണ്ട്. ഹിന്ദി ജനറൽ എന്റർടെയിൻമെന്റ് രംഗത്തെ മുൻനിര ചാനലുകളിലൊന്നായ ദംഗൽ നടത്തുന്ന എൻറർ10 മീഡിയ, വിഭവപരിമിതികളും ബിസിനസ് ലക്ഷ്യങ്ങളും കണക്കിലെടുത്ത് ചില ലൈസൻസുകൾ വിട്ടുനൽകിയതായി റിപ്പോർട്ടുകളുണ്ട്. മാധ്യമ-സാങ്കേതിക സംയോജനവും പ്രേക്ഷക പെരുമാറ്റത്തിലെ മാറ്റങ്ങളുംകാരണമുള്ള ഘടനാപരമായ മാറ്റങ്ങളാണ് ഇപ്പോഴത്തെ ടെലിവിഷൻ മേഖലയിലെ മന്ദഗതിക്ക് കാരണമെന്നാണ് വ്യവസായ രംഗത്തിന്റെ വിലയിരുത്തൽ
Major broadcasters like JioStar, Zee, and NDTV surrender around 50 TV channel licenses as India shifts towards OTT and digital platforms. Explore why the Pay-TV sector is facing a crisis.