കഴിഞ്ഞ വർഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദ്യമായി ഐസിസി വനിതാ ലോകകപ്പ് ഉയർത്തുന്നതിൽ നിർണായക സംഭാവന നൽകിയതിനു ശേഷം ജനപ്രീതിയിലേക്ക് ഉയർന്ന ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്, ആദ്യ നിക്ഷേപ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. വനിതകൾക്കു മാത്രമായുള്ള ഹെൽമെറ്റുകൾ നിർമിക്കുന്ന ബ്രാൻഡായ ട്വാരയിലാണ് (Tvarra) താരം നിക്ഷേപക പങ്കാളിയായിരിക്കുന്നത്. ജെമീമ റോഡ്രിഗസ് ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നത് ഇതാദ്യമായാണ്.

ജെമീമ കമ്പനിയുടെ എത്ര ഓഹരിയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സഹകരണം ദീർഘകാല, ഇക്വിറ്റി നേതൃത്വത്തിലുള്ള പങ്കാളിത്തമാണെന്ന് ട്വാര അറിയിച്ചു. താരത്തിന്റെ ഊർജ്ജം, സ്ഥിരത, വിശ്വാസം അടിസ്ഥാനമാക്കിയുള്ള സമീപനം എന്നിവ കളിക്കളത്തിലും പുറത്തും ട്വാരയുടെ ധാർമ്മികതയുമായി യോജിക്കുന്നതായി കമ്പനി പ്രതിനിധി പറഞ്ഞു.
വനിതാ റൈഡർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബ്രാൻഡ്, സ്ത്രീകളുടെ തലയുടെ വലുപ്പം, ഭാര വിതരണം, മുടി, കമ്മലുകൾ, ദൈനംദിന നഗര യാത്രാ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്ന സർട്ടിഫൈഡ്, സുരക്ഷാ അധിഷ്ഠിത ഹെൽമെറ്റുകൾ, സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മിക്കുന്നു. ഭാരം കുറഞ്ഞ സർട്ടിഫൈഡ് ഷെല്ലുകൾ, മുടിക്ക് സുരക്ഷിതമായ ഇന്റീരിയറുകൾ, കമ്മലുകൾക്ക് അനുയോജ്യമായ ഡിസൈൻ, ഒപ്റ്റിക്കൽ-ഗ്രേഡ് ക്ലിയർ വൈസറുകൾ എന്നിവയാണ് സവിശേത.
നിലവിൽ, ഓൺലൈൻ ചാനലുകൾ വഴി 600ലധികം നഗരങ്ങളിൽ ട്വാരയുടെ സാന്നിധ്യമുണ്ട്, കൂടാതെ 2026ലെ റോഡ്മാപ്പിന്റെ ഭാഗമായി ഓഫ്‌ലൈൻ റീട്ടെയിലിലേക്ക് വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
Indian cricket star Jemimah Rodrigues turns investor! She partners with Tvarra, a brand specializing in safety-certified helmets designed exclusively for women riders