ഇലക്ട്രോണിക്ക് അസംബ്ലിങ്ങിൽ ഒരു പുത്തൻ അധ്യായം! Xalten Systems CEO Unnikrishnan Success Story

ഇലക്ട്രോണിക്ക് ഹബ്ബായി മാറാൻ ഒരുങ്ങുന്ന കേരളത്തിന് വളരെ വലിയ രീതിയിലുള്ള ഒരു മുതൽകൂട്ടാവാൻ ഒരുങ്ങുകയാണ് പത്തനംതിട്ട സ്വദേശിയും എന്നാൽ ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസക്കാരനായ ഉണ്ണികൃഷ്ണന്റെ സംരംഭമായ എക്സാൾട്ടൻ സിസ്റ്റംസ്. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇലക്ട്രോണിക്ക് അസംബ്ലിങ്ങിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് ഘടകങ്ങളുടെ കൂട്ടിച്ചേർക്കലുകളിൽ സ്വയം പര്യാപ്തത ആർജ്ജിക്കുക എന്നതാണ് ഉണ്ണികൃഷ്ണൻ എക്സാൾട്ടൻ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഒരു ഇലക്ട്രോണിക്ക് ഉപകരണം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഈ അസംബ്ലിങ് തന്നെയാണ്. അതിനെ തന്റെ പ്രോഡക്ട് ആക്കി മാറ്റിയ ആശയത്തെ കുറിച്ച് ഉണ്ണി കൃഷ്ണൻ ചാനൽ ഐ ആമിനോട് സംസാരിക്കുകയാണ്.

എക്സാൾട്ടൻ ടെക്നോളജിസ്

അതീവ താല്പര്യത്തോടെ നമ്മൾ ഒരു പ്രോഡക്റ്റ് ഡെവലപ്പ് ചെയ്യുക എന്ന് പറയുമ്പോൾ, അത് ഇലക്ട്രോണിക്സ് ഉപകരണം ആണെങ്കിൽ അതിൽ വരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ബോർഡുകൾ അസംബിൾ ചെയ്യുന്നതാണ്. വളരെ വലിയ ചിലവാണ് ഇത്തരത്തിൽ അസംബിൾ ചെയ്യാൻ വേണ്ടി വരുന്നത്. ആയിരമോ പതിനായിരമോ എണ്ണം ബോർഡുകൾ അസംബിൾ ചെയ്യാൻ വേണ്ടി ഇലക്ട്രോണിക് നിർമ്മാതാക്കളെ സമീപിച്ചാൽ വളരെ പെട്ടെന്ന് അവർ അത് പൂർത്തിയാക്കി തരും. ഒന്നു രണ്ടു ബോർഡുകളാണ് ചെയ്യുന്നതെങ്കിൽ അത് ലാഭകരമല്ലാത്തതുകൊണ്ട് ആരും ചെയ്തു തരില്ല. അത്തരം ഒരു അവസ്ഥയിൽ എത്തിയപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സോൾവ് ചെയ്തു കൂടാ എന്ന് ആലോചിക്കുന്നത്. ആ ചിന്തയിൽ നിന്നാണ് ഞങ്ങളുടെ പ്രോഡക്റ്റ് ലൈൻ ആരംഭിക്കുന്നത്. ഒരു ഇലക്ട്രോണിക് അസംബ്ലിങ്ങിന് വേണ്ട എല്ലാം ഫോർമാലിറ്റികളും ഒരു ചെറിയ ഫോർമാറ്റിൽ വളരെ കുറഞ്ഞ ചിലവിൽ ഒരു യൂസർക്ക് നൽകുക എന്ന് ഞങ്ങളുടെ ആശയമാണ് എക്സാൾട്ടൻ ടെക്നോളജിസ്.

നേരിട്ട വെല്ലുവിളികൾ?

 ഈ രംഗത്തെ വെല്ലുവിളികൾ മനസ്സിലാക്കിയാണ് ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്. മുൻപ് വർക്ക് ചെയ്തിരുന്ന പരിചയസമ്പത്തും ഇതിനെ കുറിച്ചുള്ള അറിവുകളും വെച്ച് വളരെ വേഗത്തിൽ തന്നെ ഒരു പ്രോഡക്റ്റ്  ഡെവലപ്പ് ചെയ്യാം എന്ന മുൻധാരണയായിരുന്നു. പക്ഷേ ധാരാളം ചലഞ്ചുകൾ ഉണ്ടായിരുന്നു.  ഹാർഡ്‌വെയർ പ്രോഡക്റ്റ് ആയതുകൊണ്ട് തന്നെ അതിന്റെ പ്രാരംഭഘട്ടത്തിൽ അതിനായുള്ള കമ്പോണൻസ് വാങ്ങിക്കുക, ഇതിന്റെയൊക്കെ ചിലവ് എന്നിങ്ങനെ നിരവധി ചലഞ്ചുകൾ ആയിരുന്നു. ഇലക്ട്രോണിക് അസംബ്ലിങ്ങിന് വേണ്ട ഒരു പ്രോഡക്റ്റ് എന്ന നിലയിൽ ചലഞ്ചുകൾ ശരിക്കും വളരെ വലുതായിരുന്നു. ഒരു വലിയ മെഷീൻ അച്ചീവ് ചെയ്യുന്ന കാര്യങ്ങൾ ഒരു ചെറിയ മെഷീനിലേക്ക് നടപ്പാക്കുമ്പോൾ ചലഞ്ചുകൾ കൂടുതലായിരുന്നു. വളരെ പെട്ടെന്ന് തീർക്കാൻ കഴിയും എന്ന് ഞങ്ങൾ ആദ്യം വിചാരിച്ച ഈ പ്രോഡക്റ്റ് തീർന്നത് മൂന്നാല് വർഷം എടുത്തിട്ടാണ്. അഞ്ചാറു വർഷം എടുത്തിട്ടാണ് അത് ലോഞ്ച് ചെയ്തത്.

ഇതിന്റെ കോസ്റ്റും ഒരുപാട് കൂട്ടാൻ സാധിക്കില്ലായിരുന്നു. ഞങ്ങൾ ഉദ്ദേശിച്ച ടാർഗറ്റ് മാർക്കറ്റ് എന്ന് പറയുന്നത് ഞങ്ങളെപ്പോലെയുള്ള തുടക്ക ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളും പ്രോഡക്റ്റ് ഡെവലപ്പേഴ്സും ആയിരുന്നു. അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഒരു റീഫ്ളോ ഓവൻ കൂടി ഡെവലപ്പ് ചെയ്യേണ്ടി വന്നു.

എന്താണ് എക്സാൾട്ടൻ പ്രോഡക്റ്റ്?

 ഇപ്പോൾ നമുക്ക് വരുന്ന ഇലക്ട്രോണിക്സ് കംപോണൻസ് എന്ന് പറയുന്നത് പഴയതുപോലെ കാലുകളുള്ള വലിയ കംപോണൻസ് അല്ല. നമുക്ക് നേരിട്ട് കണ്ടു കൊണ്ട് കൈകൊണ്ട് എടുത്തുവെക്കാൻ പറ്റുന്ന തരത്തിലുള്ളവ അല്ല. വളരെ ചെറിയ കംപോണൻസ് ആണ് ഇപ്പോഴത്തെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉള്ളത്. മൊബൈൽ ഫോൺ പോലെയുള്ള നമ്മൾ ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും അതിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്നത് ഇത്തരത്തിലുള്ള ചെറിയ ഇലക്ട്രോണിക് സർക്യൂട്ടുകളാണ്. ഇത് അസംബ്ലി ചെയ്യുന്ന മെഷീനാണ് ഞങ്ങളുടെ പ്രോഡക്റ്റ്. ത്രീഡി പ്രിന്റർ ഫോർ ഇലക്ട്രോണിക്സ് എന്ന് വേണമെങ്കിൽ ഇതിനെ ചിത്രീകരിക്കാം. റിസർച്ച് അക്കാഡമിക്ക് സ്ഥാപനങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്. ഇലക്ട്രോണിക്ക് കോർപ്പറേറ്റുകൾക്കും ഇത് ഉപയോഗപ്രദമാണ്.

എക്സാൾട്ടൻ ലക്ഷ്യം?

 ഞങ്ങളുടെ ഉൽപ്പന്നം കൊണ്ട് ഒരു കസ്റ്റമറിന് അവരുടെ ആശയങ്ങളെ വളരെ കുറഞ്ഞ ചിലവിൽ വളരെ കുറഞ്ഞ സമയം കൊണ്ട് മറ്റൊരു ഉൽപ്പന്നമാക്കി മാറ്റാൻ കഴിയും. ഇന്ത്യ, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങിൽ വലിയ രീതിയിൽ മുന്നോട്ടുപോവുകയാണ്. ഇന്ത്യയിൽ പക്ഷേ ഇതിന് ആവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കുന്നവർ വിരളം ആണ്. ആ വലിയ ഗ്യാപ്പ് അവിടെയുണ്ട്. ഇപ്പോഴും ഇന്ത്യയിൽ വിദേശ ടെക്നോളജികൾ ആണ് കൂടുതലും യൂസ് ചെയ്യുന്നത്. അടുത്തതായി ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് മാസ്സ് അസംബ്ലിങ്ങിന് വേണ്ടുന്ന ഉപകരണങ്ങളാണ്. അതിന്റെ ആരംഭ ഘട്ടത്തിലാണ് ഞങ്ങൾ. അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ അത് പൂർത്തിയാകും. ഞങ്ങൾ ഇപ്പോൾ നിലവിൽ 17 പേരെടങ്ങുന്ന ടീമാണ്. ആക്ടിവിറ്റിസ് കൂടുന്നതനുസരിച്ച് ടീമിന്റെ എണ്ണവും കൂട്ടാനാണ് ഞങ്ങൾ ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്.

Discover how Xalten Systems, led by Unnikrishnan from Kochi, is revolutionizing electronic assembly in Kerala. Working with Kerala Startup Mission, Xalten aims to make electronic component assembly efficient and cost-effective for startups and researchers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version