ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉത്പന്നങ്ങൾ വിൽക്കാൻ ഏറെ സഹായിക്കുന്നതായി ടാറ്റ സ്റ്റീൽ (Tata Steel) ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) ജയന്ത ബാനർജി (Jayanta Banerjee). ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെപ്പോലെ ടാറ്റ സ്റ്റീലീന് 10 മിനിറ്റിനുള്ളിൽ സ്റ്റീൽ എത്തിക്കാൻ കഴിയില്ലെങ്കിലും 72 മണിക്കൂറിനുള്ളിൽ എത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരത്തിൽ കുറഞ്ഞ സമയം കൊണ്ട് സ്റ്റീൽ എത്തിച്ച് ഈ മേഖലയിലെ സെപ്‌റ്റോ, സൊമാറ്റോ അല്ലെങ്കിൽ ബ്ലിങ്കിറ്റ് ആയി ടാറ്റ സ്റ്റീൽ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട് വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ സ്റ്റീൽ ഡിജിറ്റൽ യാത്ര ആരംഭിച്ചത്. നിലവിൽ 600 AI ഉപകരണങ്ങളും 11.2 പെറ്റാബൈറ്റിനടുത്ത് ഡാറ്റ ശേഖരവും കമ്പനിക്കുണ്ട്. ഏഴ് ദിവസത്തിന് പകരം 72 മണിക്കൂറിനുള്ളിൽ ഉൽപ്പന്നം ലഭ്യമാകുന്നതിലേക്ക് ഇതെത്തിച്ചു. നിലവിൽ ഉൽപ്പന്നത്തിന്റെ തരം അനുസരിച്ച് സ്റ്റീൽ ഡെലിവറി മൂന്ന് മുതൽ ഏഴ് ദിവസം വരെ എടുക്കും. ഭാവിയിൽ ഇത് ഇതിലും കുറഞ്ഞ സമയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Tata Steel’s CIO Jayanta Banerjee states the company now delivers steel in 72 hours, leveraging digital platforms and AI for faster service.