ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചെക്ക് ഇടപാടുകൾ ഇനി പൂർത്തിയാക്കാൻ ആകും. ചെക്ക് ക്ലിയറൻസ് വേഗത്തിലാക്കുമെന്ന് ആ‍ർബിഐ വ്യക്തമാക്കി. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ആണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ചെക്ക് ക്ലിയറൻസിന് ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. എന്നാൽ ഇനി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചെക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ആകും. വേഗത്തിലുള്ള ചെക്ക് പേയ്‌മെൻ്റ് രീതി പണം എടുക്കുന്നയാൾക്കും പണം നൽകുന്നയാൾക്കും ഒരുപോലെ പ്രയോജനകരമാകും.

ചെക്ക് ക്ലിയറൻസ് സിസ്റ്റം അനുസരിച്ച് നിലവിൽ രണ്ട് പ്രവൃത്തി ദിവസങ്ങൾ വരെ എടുത്താണ് ചെക്കുകൾ പ്രോസസ്സ് ചെയ്യുന്നത്. ചെക്ക് ക്ലിയറിംഗിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും റിസ്ക് കുറയ്ക്കാനും പുതിയ നിർദേശം സഹായകരമാകും. ഉപഭോക്തൃ അനുഭവവങ്ങളും മെച്ചപ്പെടുത്താൻ ആകും. പുതിയ നിർദേശം ചെക്ക് ക്ലിയറൻസിനായി എടുക്കുന്ന സമയം കുറയ്ക്കുകയും നെഫ്റ്റ്, ആർടിജിഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന വേഗത്തിൽ തന്നെ ഇടപാടുകൾ പൂർത്തിക്കാൻ സഹായിക്കുകയും ചെയ്യും.

നെഫ്റ്റ് ഇടപാടുകൾ ഇപ്പോൾ വർഷത്തിൽ 365 ദിവസവും ലഭ്യമാണ്. എപ്പോൾ വേണമെങ്കിലും നടത്താം. സംവിധാനം ഉപയോഗിച്ച് ഒരു ദിവസം കൈമാറ്റം ചെയ്യാവുന്ന പരമാവധി പണത്തിനും പരിധിയില്ല. ആർടിജിഎസ് ഇടപാടുകൾക്കും ഇത് ബാധകമാണ്. ദിവസത്തിൽ ഏത് സമയത്തും ഇടപാട് നടത്താം. വലിയ തുക ഉടനടി കൈമാറാൻ ബാങ്ക് ആർടിജിഎസ് സേവനം പ്രയോജനപ്പെടുത്താം. അതുപോലെ ബാങ്ക് അവധി ദിവസങ്ങളിൽ പോലും എല്ലാ സമയത്തും പ്രവർത്തിക്കുന്ന ഒരു തത്സമയ പേയ്‌മെൻ്റ് സേവനമാണ് ഐഎംപിഎസ്. ഈ സംവിധാനത്തിലൂടെ കുറഞ്ഞ തുകുയുടെ ഇടപാടുകളും നടത്താം.

ചെക്ക് ക്ലിയറൻസിന് ഇപ്പോൾ പോസിറ്റീവ് പേ സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ക്ലിയറിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും ചെക്ക് സംബന്ധമായ തട്ടിപ്പുകൾ ഒഴിവാക്കുന്നതിനുമാണ് ബാങ്കുകൾ ഈ രീതി നടപ്പാക്കുന്നത്. എൻപിസിഐ നിർദേശത്തെ തുടർന്നാണ് ഇത്. ചെക്ക് പേയ്‌മെൻ്റുകളിൽ ഉപഭോക്തൃ സുരക്ഷ വർധിപ്പിക്കുക കൂടെയാണ് ലക്ഷ്യം.

50,000 രൂപയോ അതിനു മുകളിലോ ഉള്ള ചെക്കുകൾ‍ കൈമാറുമ്പോൾ പോസിറ്റീവ് പേ സംവിധാനം ബാധകമാണ്. സംവിധാനം അനുസരിച്ച് ഉയർന്ന തുകയിലെ ചെക്ക് കൈമൈറ്റത്തിന് ഒരു ചെക്ക് നൽകുന്നയാൾ ഉപഭോക്താവിൻ്റെ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തീയതി, തുക, ഗുണഭോക്താവിൻ്റെ പേര് എന്നിവ ബാങ്കിൽ നൽകേണ്ടതുണ്ട്.

The RBI has announced expedited check clearance, reducing processing time from two to three days to just a few hours. This update will improve efficiency, reduce risks, and enhance customer experience. Learn about the new positive pay system and how it complements existing payment methods like NEFT, RTGS, and IMPS.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version