വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ 11.10-ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ.പി അബ്ദുള്ളക്കുട്ടി, സി.കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സ്വീകരണത്തിന് ശേഷം 11.17-ന് വ്യോമസേനാ ഹെലികോപ്റ്ററിൽ ആണ് പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ്ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു. ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തുന്നുണ്ട്.

Prime Minister Narendra Modi arrived in Kerala to visit disaster-affected areas in Wayanad. Landing at Kannur airport, he was received by Governor Arif Mohammad Khan, Chief Minister Pinarayi Vijayan, and other officials. Modi conducted aerial surveillance of the disaster zones.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version