സ്വപ്‌നം സാക്ഷാൽകരിച്ചതിന്റെ ആവേശത്തിലാണ്‌ സംസ്ഥാനത്തെ ഓരോ റബർ കർഷകനും. ഇനി ഒരിക്കലും ആ പഴയ കാലം തിരിച്ചു വരില്ലെന്ന വിലയിരുത്തലുകളെ മറികടന്നുകൊണ്ട് സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. റബര്‍ബോര്‍ഡ് ഇന്ന് (ഓഗസ്റ്റ് 8) പ്രസിദ്ധീകരിച്ച വില 244 രൂപയാണ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ 247-249 രൂപയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. റബര്‍ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്പര്യപ്പെടുന്നത്. ഈ പ്രവണത വരും ദിവസങ്ങളില്‍ വില വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

2011 ഏപ്രില്‍ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബര്‍വില റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു ചെറുകിട വ്യാപാരികള്‍ ചരക്കു ശേഖരിച്ചത്. പിന്നീടൊരിക്കലും ഈ വില വന്നില്ലെന്ന് മാത്രമല്ല വലിയതോതില്‍ താഴേക്ക് പോകുകയും ചെയ്തു. സംസ്ഥാനത്തെ റബര്‍ കര്‍ഷകരില്‍ പലരും തോട്ടങ്ങളില്‍ മറ്റ് കൃഷികള്‍ ആരംഭിച്ചിരുന്നു.

ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബറിന്റെ ആവശ്യകത വര്‍ധിച്ചതും വില ഇനിയും ഉയരാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റബര്‍ വിലയിലെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ ചാര്‍ജ് കൂടിയത് ഇറക്കുമതി ലാഭകരമല്ലാതാക്കുന്നു.

Explore the surge in rubber prices in 2024, reaching a record high of Rs 244. Discover how reduced supply, increased demand from tire manufacturers, and global factors like the West Asian conflict are driving this trend.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version