ഇന്ത്യയിൽ അഭയം തേടിയ ഹസീന ഇവിടെനിന്നും എങ്ങോട്ടേക്കാണ് പോകുന്നത്? Where Will Sheikh Hasina Go

ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു  76 വയസ്സുള്ള ഷെയ്ഖ് ഹസീന. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവ് എന്നാണ് ഹസീനയെ അറിയപ്പെടുന്നത്. പക്ഷെ ഈ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളാണ് ഹസീന. പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ലീഗില്‍ സജീവമായിരുന്നു ഹസീന. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ്, അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിൽ ഇന്ത്യയിലെത്തിയത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ നിന്നാണ് ധാക്കയിൽ നിന്ന് പലായനം ചെയ്ത് ഹസീന ഡൽഹിയിലേക്ക് എത്തിയത്.

അന്നുമുതൽ, ഹസീന ഇന്ത്യയിൽ നിന്നും അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. “ഒരിടത്തും എന്റെ അമ്മ അഭയം അഭ്യർത്ഥിച്ചിട്ടില്ല,അതുകൊണ്ട് തന്നെ യുകെയോ യുഎസോ അമ്മയ്ക്ക് അഭയം കൊടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലേ എന്ന ചോദ്യം ആരും ചോദിക്കണ്ടാ. ഈ കാലാവധിക്ക് ശേഷം വിരമിക്കാൻ എൻ്റെ അമ്മ പദ്ധതിയിട്ടിരുന്നു. അവർ ബംഗ്ലാദേശിൽ രാഷ്ട്രീയം ഉപേക്ഷിച്ചിരിക്കുന്നു” എന്നാണ് ഷെയ്ഖ് ഷീനയെ കുറിച്ച് മകൻ സജീബ് വസേദ് ജോയ് പ്രതികരിച്ചത്.

ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസെദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടറാണ്. സൈമ  ഡൽഹിയിൽ ആണ് താമസിക്കുന്നത്. എന്നാൽ ധാക്കയിൽ നിന്ന് രക്ഷപെട്ട് എത്തിയ ശേഷം ഷെയ്ഖ് ഹസീനയെ കണ്ടിട്ടില്ലെന്നാണ് മകൾ  ട്വിറ്റർ പോസ്റ്റിലൂടെ പറഞ്ഞത്. “ഞാൻ സ്‌നേഹിക്കുന്ന എൻ്റെ നാട്ടിൽ ജീവിതങ്ങൾ നഷ്‌ടപ്പെട്ടതിൽ ഹൃദയം തകർന്നു നിൽക്കുകയാണ് ഞാൻ. ഈ ദുഷ്‌കരമായ സമയത്ത് എനിക്ക് എൻ്റെ അമ്മയെ കാണാനും കെട്ടിപ്പിടിക്കാനും കഴിയാത്തവിധം ഹൃദയം തകർന്നു പോയിരിക്കുന്നു. എന്റെ ജോലിയിൽ ഞാൻ പ്രതിജ്ഞാബദ്ധയാണ്” എന്നാണ് മകൾ കുറിച്ചത്.

ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് രഹന യുകെ പൗരയാണ്. രഹനയുടെ മകൾ തുലിപ് സിദ്ദിഖ് ലേബർ പാർട്ടിയുടെ രാഷ്ട്രീയക്കാരിയും കെയർ സ്റ്റാർമർ സർക്കാരിലെ മന്ത്രിയുമാണ്. കൂടാതെ, മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ഉൾപ്പെടെ ഉള്ള നിരവധി പ്രമുഖർക്ക് അഭയം നൽകിയതിൻ്റെ റെക്കോർഡും യുകെക്കുണ്ട്. അതുകൊണ്ട് തന്നെ ധാക്കയിൽ നിന്ന് പലായനം ചെയ്തതിന് തൊട്ടുപിന്നാലെ, ഹസീന യുകെയിലേക്ക് പോകുകയാണെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ അഭയം തേടുന്നതിനോ താൽക്കാലിക അഭയം തേടുന്നതിനോ വ്യക്തികളെ ആ രാജ്യത്തേക്ക് കയറാൻ ബ്രിട്ടീഷ് ഇമിഗ്രേഷൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. “ആവശ്യമുള്ള ആളുകൾക്ക് സംരക്ഷണം നൽകുന്നതിൽ യുകെയ്ക്ക് അഭിമാനമുണ്ട്. എന്നിരുന്നാലും, അഭയം തേടുന്നതിനോ താൽക്കാലിക അഭയം തേടുന്നതിനോ ഒരാളെ യുകെയിലേക്ക് പോകാൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ല”  എന്നാണ് ഹോം ഓഫീസ് പറഞ്ഞത്.

ഷെയ്ഖ് ഹസീനയുടെ മകൻ  യുഎസിലാണ് താമസിക്കുന്നത്. എന്നാൽ ഹസീനയുടെ ബംഗ്ലാദേശ് ഭരണകാലത്ത് വാഷിംഗ്ടൺ ഡിസിയും ധാക്കയും തമ്മിലുള്ള ബന്ധം കുറച്ച് വഷളായിരുന്നു. അതുകൊണ്ട് ഹസീന അങ്ങോട്ടേക്ക് മാറാനുള്ള സാധ്യത വളരെ കുറവാണ്. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീനയുടെ വിസ യുഎസ് റദ്ദാക്കിയതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നും വിസ രേഖകൾ രഹസ്യമാണെന്നും അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ്. ഹസീനയ്ക്ക് തീരുമാനം എടുക്കാൻ സമയം നൽകിയതായി സർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യയുമായുള്ള ബന്ധം കുറെയേറെ പഴക്കം ചെന്നതാണ്. പ്രധാനമന്ത്രിയാകുന്നതിന് വളരെ മുമ്പുതന്നെ, 1975-ലെ ബംഗ്ലാദേശിലെ കലാപത്തിനിടെ പിതാവ് മുജീബുർ റഹ്മാൻ ഉൾപ്പെടെയുള്ള മുഴുവൻ കുടുംബവും കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ദിരാഗാന്ധി സർക്കാർ ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകിയിട്ടുണ്ട്. ഇപ്പോഴിത് രണ്ടാം തവണ ആണ് ബംഗ്ലദേശിൽനിന്ന് പലായനം ചെയ്തെത്തിയ  ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്കായി ഇന്ത്യ അവസരം ഒരുക്കുന്നത്. 

Sheikh Hasina, Bangladesh’s longest-serving Prime Minister, has fled to India amid violent protests. Speculation is rife about her next steps, as the UK and US seem unlikely to grant asylum. This marks the second time India has offered her refuge, following the 1975 Bangladesh riots.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version