നിങ്ങൾ IT (Govt സൈബര്പാര്ക്  , UL സൈബർപാർക് , Hilite Business Park , കിൻഫ്ര  IT  പാർക്ക്  കൂടാതെ മറ്റു കേരളത്തിലെ IT പാർക്കുകൾ  ) മേഖലയിൽ ജോലി നോക്കുന്നവരാണോ? ഇതാ നിങ്ങൾക്കൊരു സുവർണാവസരം. മലബാർ മേഖലയിലെ IT സംരംഭകരുടെ കൂട്ടായ്മയായ കാഫിട്(CAFIT) – കാലിക്കറ്റ് ഫോറം ഫോർ ഐടി  നടത്തുന്ന ആറാമത് മെഗാ ജോബ്‌ഫെയർ CAFIT REBOOT ’24 ഈ വരുന്ന 2024 ഓഗസ്റ്റ് 17 ന് കാലിക്കറ്റ് ട്രേഡ് സെൻററിൽ വച്ച് നടക്കുന്നു.



പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും കമ്പനികൾക്കും തികച്ചും ഗുണകരമാകുന്ന രീതിയിലാണ് ഈ വർഷത്തെ റീബൂട്ട് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ജോലി സാധ്യത ഈ വർഷം റീബൂട്ട് ഉറപ്പ് വരുത്തുന്നു. അതിനായി പരിപാടിക്ക് രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ വർഷം മുഴുവൻ  ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഐടി കമ്പനികൾക്ക് റിക്രൂട്ട്മെൻറ് വേണ്ടി ലഭ്യമാകുന്നതായിരിക്കും.

കൂടാതെ കഴിഞ്ഞ തവണകളിൽ ഉണ്ടായ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഈ വർഷം കൂടുതൽ സൗകര്യത്തോടുകൂടി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്.

ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കായി https://reboot.cafit.org.in  ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

For comprehensive details and terms and conditions, please refer to the company’s original website before applying

Don’t miss the CAFIT REBOOT ’24 Mega Job Fair on August 17th, 2024, at Calicut Trade Centre. This event offers golden opportunities for IT job seekers in Kerala’s IT parks. Register now to connect with top companies!

Share.

Comments are closed.

Exit mobile version