ഒല ഇലക്ട്രിക്, TVS, ബജാജ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലെ മികച്ച നാല് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളിൽ ഒന്നാണ് ആതർ. IIT മദ്രാസ് ബിരുദധാരികളായ തരുൺ മേത്തയും സ്വപ്നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ആതർ എനർജി ഇതുവരെ 1.73 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ട്. വലിയൊരു നേട്ടം കൂടി ഇപ്പോൾ ആതർ എനർജി സ്വന്തമാക്കിയിരിക്കുകയാണ്.
നിലവിലുള്ള നിക്ഷേപകരായ നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൻ്റെ (എൻഐഐഎഫ്) നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗ് റൗണ്ടിൽ 71 മില്യൺ ഡോളർ നേടിയിരിക്കുകയാണ് ആർതർ. ഈ ഫണ്ടിംഗ് ലഭിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 1.3 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. ഇതോടെ ആർതർ എനർജി ഒരു യൂണികോൺ സ്റ്റാർട്ടപ്പ് ആയി മാറിയിരിക്കുകയാണ്.
2022 അവസാനം മുതൽ ആതർ എനർജി ഒന്നിലധികം റൗണ്ടിൽ ഫണ്ട് സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ വർഷം മെയ് മാസത്തിൽ ഇക്വിറ്റി ഡെബിറ്റ് ഫണ്ടിങ്ങുകളിലൂടെ ആതർ 286 കോടി രൂപ (34 ദശലക്ഷം ഡോളർ) ആണ് സമാഹരിച്ചത്.
വെഞ്ച്വർ ഡെബിറ്റ് സ്ഥാപനമായ സ്‌ട്രൈഡ് വെൻചേഴ്‌സിൽ നിന്നും 200 കോടി രൂപയും കമ്പനി നേടിയിരുന്നു. ആതറിൻ്റെ സഹസ്ഥാപകരായ തരുൺ സഞ്ജയ് മേത്തയും സ്വപ്നിൽ ജെയിനും സീരീസ് എഫ് പ്രിഫറൻസ് ഷെയറിലൂടെ 43.28 കോടി രൂപ കമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ ആതർ എനർജി 1,753 കോടി രൂപയുടെ വരുമാനം ആണ് നേടിയത്.
എന്താണ് യുണികോൺ?
ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയെ അടയാളപ്പെടുത്തുന്ന പദമാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് (Unicorn Startups) എന്നത്. അപൂര്‍വമായി സംഭവിക്കുന്ന ഇത്തരം കമ്പനികള്‍ക്ക് യൂണികോണ്‍ എന്ന പേര് നല്‍കിയത് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ഐലീന്‍ ലീയാണ്. ഏത് മേഖലയിലായാലും നൂതനമായ ആശയങ്ങള്‍ കാഴ്ചവെച്ച് 100 കോടി ഡോളർ സമാഹരിക്കുന്ന കമ്പനികളാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ യൂണികോൺ പദവി നേടിയ സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ആണ് ഇപ്പോൾ ആർതറും ചേർന്നത്.
Discover how Ather Energy is revolutionizing urban mobility with its high-performance electric scooters. Learn about the founders, innovative products, and future plans of this leading electric vehicle company in India.