ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നിരുന്നു. 2023 ജനുവരിയിൽ അദാനി എൻ്റർപ്രൈസസിനെതിരെ രൂക്ഷ വിമർശനം നടത്തിയ ശേഷം  ഹിൻഡൻബർഗ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനെതിരെ ആണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്നാണു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ എന്നും ചോദിച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ ഇന്ന് ഓഹരി വിപണി നഷ്ട്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപിന്റ്‌റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു.  പല നിക്ഷേപകരും പിൻവാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ  5 ശതമാനവും  അദാനി പവർ 4 ശതമാനവും  അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3  ശതമാനവും ഇടിവ് രേഖപ്പെടുത്തി. 2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിപണി തകർച്ച ആവർത്തിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു എന്നതിനുള്ള സൂചനയാണ് ഓഹരികളിലെ ഇടിവ്.

മാധബി പുരി ബുച്ചിനും, അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച രണ്ട് അവ്യക്തമായ ഓഫ്ഷോർ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ നഥാൻ ആൻഡേഴ്‌സണിന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ തള്ളുകയും സെബിയുടെ വിശ്വാസ്യത തകർക്കാനും, സ്വഭാവഹത്യയ്ക്കുമാണ് ഹിൻഡൻബർഗ് ശ്രമിക്കുന്നതെന്നും മാധബി പറയുകയും ചെയ്തിരുന്നു.

ആരാണ് മാധബി പുരി ബുച്ച്?

സെബിയെ നയിക്കുന്ന ആദ്യ വനിതാ ചെയർപേഴ്‌സണാണ് മാധബി. സ്വകാര്യ മേഖലയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തി എന്ന അംഗീകാരവും അവർക്കാണ്. 2017 ഏപ്രിൽ മുതൽ മാധബി സെബിയുടെ മുഴുവൻ സമയ അംഗമായി പ്രവർത്തിക്കുന്നു. മുൻ ചെയർപേഴ്സൺ അജയ് ത്യാഗി പടിയിറങ്ങിയതോടെ ആണ് മാധബി ഈ രംഗത്തെത്തിയത്. മാധബിയുടെ കരിയറിലെ ടേണിംഗ് പോയിന്റാണ് സെബി. 2022 മാർച്ചിൽ മാർക്കറ്റ് റെഗുലേറ്ററിനെ നയിക്കുന്ന ആദ്യ വനിതയായി മാറി.

മാധബി ജനിച്ചതും വളർന്നതും മുംബൈയിലാണ്. അമ്മ പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. അച്ഛൻ കോർപ്പറേറ്റ് ജോലിക്കാരൻ ആയിരുന്നു. 21 -ാം വയസിൽ മാധബി, ധവാൽ ബുച്ചിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അഭയ് എന്ന മകനുണ്ട്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം 2019 മുതൽ ധവാൽ ബ്ലാക്ക്സ്റ്റോണിലും, അൽവാരസ് & മാർസലിലും സീനിയർ അഡൈ്വസറാണ്. അതിനു മുമ്പ് ബ്രിസിൽകോണിലും, ഹിന്ദുസ്ഥാൻ യൂണിലിവറിലും പ്രവർത്തിച്ചിട്ടുണ്ട്.

1989-ൽ ഐസിഐസിഐ ബാങ്കിൽ ഫിനാൻസിൽ ആണ് മാധബി കരിയർ ആരംഭിച്ചത്. 12 വർഷത്തിനുള്ളിൽ ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്ക് മാധബി എത്തി. 2009 ഫെബ്രുവരി മുതൽ 2011 മെയ് വരെ രണ്ട് വർഷത്തിലേറെ ഐസിഐസിഐ സെക്യൂരിറ്റീസ് എംഡി, സിഇഒ റോളുകൾ അവർ കൈകാര്യം ചെയ്തു. ഐസിഐസിഐയിൽ 17 വർഷത്തെ നീണ്ട കരിയർ അവർക്കുണ്ട്. 1993 നും 1995 നും ഇടയിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ചെഷയർ കോളേജിൽ ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.

പിഇ സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിൽ ചേരാനായി അവൾ ഒടുവിൽ സിംഗപ്പൂരിലേക്ക് മാറി. 2011 നും 2017 നും ഇടയിൽ സെൻസർ ടെക്നോളജീസ്, ഇന്നോവെൻ ക്യാപിറ്റൽ, മാക്സ് ഹെൽത്ത്കെയർ തുടങ്ങി നിരവധി കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ ഓഫ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ (ഐഎസ്ഡിഎം) സ്വതന്ത്ര ഡയറക്ടറായും, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ (ബ്രിക്‌സ് ബാങ്ക്) കൺസൾട്ടന്റായും മാധബി സേവനമനുഷ്ഠിച്ചു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം എൻഐഐടി ലിമിറ്റഡ്, മാക്‌സ് ഹെൽത്ത് കെയർ, ഐഡിയ സെല്ലുലാർ ലിമിറ്റഡ് തുടങ്ങിയ നിരവധി പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ബോർഡുകളിൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ റോളുകൾ വഹിച്ചിട്ടുണ്ട്. ഒടുവിൽ ആണ് സെബിയിൽ മാധബി എത്തുന്നത്.

Hindenburg Research has targeted SEBI chief Madhabi Puri Buch with allegations of offshore investments linked to the Adani Group. This has led to a significant market reaction, with Adani shares falling sharply, costing investors around Rs 53,000 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version