പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽകരണം സാമ്പത്തിക ഉൾപ്പെടുത്തലിനും ദേശീയ താൽപര്യത്തിനും ദോഷം ചെയ്യുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഡൽഹി സർവകലാശാല ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നടന്ന വജ്ര ജൂബിലി പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

1969ൽ നടത്തിയ ബാങ്ക് ദേശസാൽക്കരണം സാമ്പത്തിക ഉൾപ്പെടുത്തലിന്റെ കാര്യത്തിൽ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് മന്ത്രി പറഞ്ഞു. ദേശസാൽകരണം മുൻഗണനാ മേഖല വായ്പകളെയും സർക്കാർ പരിപാടികളെയും മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു, എന്നാൽ സർക്കാർ നിയന്ത്രണം പൊതുമേഖലാ ബാങ്കുകളെ പ്രൊഫഷണലല്ലാത്തതാക്കി മാറ്റിയതായി അവർ ചൂണ്ടിക്കാട്ടി.
ദേശസാൽക്കരണത്തിന്റെ 50 വർഷത്തിനുശേഷവും പൂർണമായും കൈവരിക്കാൻ കഴിയാത്ത ലക്ഷ്യങ്ങൾ ഉണ്ടായിരുന്നതായും ബാങ്കുകളെ പ്രൊഫഷണലൈസ് ചെയ്തതിനുശേഷം, ആ ലക്ഷ്യങ്ങൾ ഇപ്പോൾ മനോഹരമായി നേടിയെടുക്കപ്പെടുന്നതായും അവർ വ്യക്തമാക്കി.n
FM Nirmala Sitharaman dispels fears that public sector bank privatisation would hurt national interest or financial inclusion, noting that bank nationalisation failed to achieve its full goals.