ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? വിവിധ ജില്ലകളിലെ സ്കൂൾ/കോളജ്, മറ്റു പ്രമുഖ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒട്ടേറെ ഒഴിവുകളിൽ നിരവധി അവസരങ്ങൾ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.

എൻജിനീയർ/ ഓവർസിയർ

തിരുവനന്തപുരം∙പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയറുടെ താൽകാലിക നിയമനം. യോഗ്യത: ഐടി/ബിടെക്/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ/കംപ്യൂട്ടർ സയൻസ് ഡിപ്ലോമ. പട്ടികവർഗക്കാർക്കാണ് അവസരം. ഓഗസ്റ്റ്  19വരെ അപേക്ഷിക്കാം. www.stdd.kerala.gov.in

ഓഫിസർ/മാനേജർ

തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ചീഫ് ഫിനാൻസ് ഒാഫിസർ, മാനേജർ, അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ) ഒഴിവിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 വരെ. www.cmd.kerala.gov.in

ടീച്ചിങ് അസോഷ്യേറ്റ്

തിരുവനന്തപുരം∙ടൂറിസം വകുപ്പിന്റെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ടീച്ചിങ് അസോഷ്യേറ്റിന്റെ 4ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 14ന്. www.ihmctkovalam.ac.in

അസി. എൻജിനീയർ

തിരുവനന്തപുരം ∙റീജനൽ കോഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ ഒരു അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 13ന്. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിടെക് അല്ലെങ്കിൽ ഡയറി എൻജിനീയറിങിൽ എംടെക്. www.kcmd.in

സോഷ്യൽ വർക്കർ

തിരുവനന്തപുര∙ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിൽ സോഷ്യൽ വർക്കർ, സ്പീച് ലാംഗ്വേജ് പതോളജിസ്റ്റ്, ഓഫിസ് അറ്റൻഡന്റ് ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 13, 14 തീയതികളിൽ. www.nish.ac.in

റിസർച് ഫെലോ

തിരുവനന്തപുരം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ 2 ഒഴിവ്. കരാർ നിയമനം. അപേക്ഷ ഓഗസ്റ്റ് 14 വരെ. യോഗ്യത: കെമിക്കൽ സയൻസസിൽ പിജി, നെറ്റ്/ ഗേറ്റ്. www.iisertvm.ac.in

ഫാക്കൽറ്റി

തിരുവനന്തപുരം∙ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിലെ എംടെക് പ്രോഗ്രാമിൽ സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഗെസ്റ്റ് ഫാക്കൽറ്റി 3 ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 14 ന്. www.cdac.in

ക്ലാർക്ക്

തിരുവനന്തപുരം∙ പ്രസ് ക്ലബിൽ ഓഫിസ് ക്ലാർക്ക് ഒഴിവ്. ടാലി, ഇംഗ്ലിഷ്, മലയാളം ഓഫിസ് കറസ്പോണ്ടൻസ് പ്രാവീണ്യമുള്ള ബിരുദധാരികൾക്കാണ് അവസരം. തുടക്കത്തിൽ കരാർ നിയമനം. pressclubtvpm@gmail.com എന്ന ഇമെയിലിൽ ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.

ടെക്നിക്കൽ അസിസ്റ്റന്റ്

കളമശേരി∙ കുസാറ്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–3 ഒഴിവ്. www.recruit.cusat.ac.in. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. 0484 2576253.

പ്രോജക്ട് അസോഷ്യേറ്റ്

കളമശേരി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗണിതശാസ്ത്ര വകുപ്പിൽ അസോഷ്യേറ്റ് ഒഴിവ്. അപേക്ഷ ഓഗസ്റ്റ് 20 നകം vbk@cusat.ac.in ൽ അയക്കണം. അഭിമുഖം 30ന്. 0484-2577518.

ഡോക്ടറൽ ഫെലോ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ റിസർച് പ്രോജക്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്റ്റ് 14 നകം അപേക്ഷിക്കുക. www.cusat.ac.in

ടീച്ചിങ് അസിസ്റ്റന്റ്

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ ടീച്ചിങ് അസിസ്റ്റന്റിന്റെ 8 ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഓഗസ്റ്റ് 16 നു 1.30ന്. www.kvasu.ac.in

Explore various job opportunities in Kerala across multiple sectors including engineering, finance, teaching, and research. Apply for positions in Thiruvananthapuram, Kalamasery, and Kochi before the respective deadlines.

For comprehensive details and terms and conditions, please refer to the company’s original website before applying

Share.

Comments are closed.

Exit mobile version