മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുകോണിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. താരദമ്പതികള്‍ അടുത്തിടെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. സെപ്തംബറില്‍ പുതിയ അതിഥി എത്തുമെന്നായിരുന്നു രണ്‍വീര്‍ അറിയിച്ചത്. ദീപികയുടെയും രണ്‍വീറിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

എന്നാൽ ഇതിനിടെ ദീപിക പദുകോണും രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ദീപിക ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് സൂചിപ്പിക്കുന്ന ദമ്പതികളുടെ ചിത്രവും വൈറലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിൽ ആണ് ചിത്രങ്ങൾ പ്രചരിച്ചത്.  പുതിയ അതിഥി എത്തി എന്ന രീതിയിൽ ആരാധകരും ഊഹിച്ചതോടെ സോഷ്യൽ മീഡിയ നിറയെ ഈ ചിത്രങ്ങളും അനുമോദന കുറിപ്പുകളും കൊണ്ട് നിറഞ്ഞു.

ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഓണലൈനിൽ പ്രചരിക്കുന്നത്  കിംവദന്തികൾ ആണെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ ആണ് ദീപികയുടെ കുഞ്ഞ് എന്ന രീതിയിൽ പ്രചരിക്കുന്നത് എന്നും മനസിലാക്കാൻ സാധിച്ചു. രൺവീർ ഒരു കുഞ്ഞിനെ കൈയിലെടുത്തിരിക്കുന്നതും ദീപിക ആശുപത്രി കിടക്കയിൽ കിടക്കുന്നതായും ഉള്ള ചിത്രങ്ങൾ ആണിവ.

വൈറലായ അവകാശവാദങ്ങൾക്കിടയിലും, ദീപിക പദുക്കോണും രൺവീർ സിംഗും ഇതുവരെ തങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. സെപ്റ്റംബറിൽ ആണ് ദീപികയുടെ കുഞ്ഞ് എത്തുന്നത്. ഗർഭാവസ്ഥയിലുടനീളം ദീപിക പദുക്കോൺ തൻ്റെ പ്രൊഫഷണൽ ജീവിതത്തിൽ സജീവമായി തുടരുന്ന ആളാണ്. തന്റെ ചിത്രമായ “കൽക്കി 2898 എഡി” പ്രൊമോഷൻ ചടങ്ങുകളിലും ഗർഭ കാലത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ദീപിക എത്തിയിരുന്നു.

Recent rumors about Deepika Padukone and Ranveer Singh welcoming a baby boy were debunked by ChannelIAM Fact Check. The viral image was fake, and the couple is expecting their first child in September 2024.

Share.

Comments are closed.

Exit mobile version