2016 ഏപ്രിലിൽ ആണ് വരാനിരിക്കുന്ന ടെസ്ല മോഡൽ 3 മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇലോണ് മസ്ക് ഇന്ത്യക്കാരെ ക്ഷണിച്ചത്. ഈ ക്ഷണം സ്വീകരിച്ച് വരാത്ത ഒരു കാറിന് വേണ്ടി $1,000 അതായത് (83000 രൂപ) ഡെപ്പോസിറ്റ് നൽകി സൈൻ ചെയ്ത ആദ്യ വ്യക്തികളിൽ ഒരാൾ ആയിരുന്നു വിശാൽ ഗോണ്ടൽ.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ GOQii എന്ന ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ വിശാലിന് ടെസ്ല ഈ വാഹനം എപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നോ കാറിന് എത്ര വില വരുമെന്നോ യാതൊരു ഉറപ്പും ഇല്ലായിരുന്നു. എന്നാൽ എലോൺ മസ്കിന്റെ ഈ കടുത്ത ആരാധകൻ മോഡൽ 3യെക്കുറിച്ച് ആവേശഭരിതനായി കാത്തിരിക്കാൻ തയ്യാറായിരുന്നു.
വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടില്ല
ഇന്ത്യയിൽ കാറുകൾ വിൽക്കുമെന്ന ടെസ്ലയുടെ ആദ്യ വാഗ്ദാനത്തിന് എട്ടുവർഷം പിന്നിട്ടിരിക്കുന്നു. മറ്റ് വാഹന നിർമ്മാതാക്കൾ ഇതിനിടെ അവരുടെ ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കി. എന്നാൽ ചൈനയിൽ നിന്ന് ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റാനും ഒരു ഇന്ത്യൻ ഫാക്ടറി നിർമ്മിക്കുന്നതിനും ടെസ്ല ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ നികുതികൾ കാരണം ഉണ്ടായ ആശങ്കകൾ കാരണം അമേരിക്കൻ വാഹന നിർമ്മാതാവ് അത് പിന്തുടരുന്നതിൽ പരാജയപ്പെട്ടു.
ആറ് വർഷത്തിന് ശേഷവും വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ടെസ്ലയോ ഇതുമായി ബന്ധപ്പെട്ടവരോ കൃത്യമായ വിശദീകരണങ്ങൾ ഒന്നും നൽകാതെ ഇരുന്നപ്പോൾ ജർമ്മൻ വാഹന നിർമ്മാതാക്കളായ ഓഡി നിർമ്മിച്ച ഒരു ഇലക്ട്രിക് എസ്യുവി വിശാൽ വാങ്ങി. സുഹൃത്തിൻ്റെ സഹായത്തോടെ ഇന്ത്യയിലെ ഒരു ടെസ്ല സെയിൽസ് മാനേജരെ കണ്ടെത്തി സംസാരിച്ചതിൽ നിന്നും 2023 ജനുവരിയിൽ അദ്ദേഹത്തിന് പ്രീബുക്കിങ്ങിനായി നൽകിയ $1,000 തിരികെ ലഭിക്കുകയും ചെയ്തു.
ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. 2023ൽ ഇന്ത്യയിൽ വിറ്റ കാറുകളുടെ ശരാശരി വില 14,000 ഡോളറായിരുന്നു. യുഎസിൽ ഇത് 47,000 ഡോളറായിരുന്നു. യുഎസിൽ ഏകദേശം 40,000 ഡോളർ വിലയുള്ള ഒരു ടെസ്ല മോഡൽ 3, ഇന്ത്യയിൽ ആഡംബര വാഹനമായി ആണ് കണക്കാക്കുന്നത്. ഒപ്പം ഇത് ഏറ്റവും മികച്ച വിൽപ്പനാനന്തര സേവനം ആവശ്യപ്പെടും ചെയ്യും.
“ടെസ്ല ഒരു മികച്ച ടെക് കമ്പനിയായിരിക്കാം, പക്ഷേ അവർക്ക് ഇന്ത്യയിൽ ആഡംബര കാറുകൾ എങ്ങനെ വിൽക്കണമെന്ന് അറിയില്ല” എന്നാണ് ഇതേക്കുറിച്ച് വിശാൽ പ്രതികരിച്ചത്.
Tesla Model 3’s entry into India faces delays and challenges, with early adopters like Vishal Gondal seeking refunds. As India’s EV market evolves, Tesla’s future in the country remains uncertain.