അടുത്തിടെ ആയിരുന്നു നടി ശോഭിത ധൂലിപാലയുമായുള്ള നാഗ ചൈതന്യയുടെ വിവാഹനിശ്ചയം. എല്ലാവരെയും അമ്പരിപ്പിച്ച ഈ വാർത്ത പുറത്തുവിട്ടത് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന അക്കിനേനി ആണ്. ഈ സന്തോഷകരമായ വാർത്തകൾക്കിടയിൽ ആരാധകർ ഏറ്റവും അധികം ചർച്ച ചെയ്തത് ഈ കുടുംബത്തിൻ്റെ സമ്പത്തിനെക്കുറിച്ച് ആണ്.

റിപ്പോർട്ടുകൾ പ്രകാരം നാഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സമന്ത വിവാഹമോചനം നേടി കുടുംബത്തിൽ നിന്നും പോയതോടെ  അക്കിനേനി കുടുംബത്തിൻ്റെ ആസ്തി 100 കോടി കുറഞ്ഞു എന്നാണ് പറയപ്പെടുന്നത്. 2017 ൽ ആയിരുന്നു അക്കിനേനി കുടുംബത്തിലേക്കുള്ള സമന്തയുടെ പ്രവേശനം. ഈ വിവാഹത്തിന് ശേഷം ഇവരുടെ മൊത്തത്തിലുള്ള സമ്പത്ത് ഗണ്യമായി ഉയരുകയും ഏകദേശം 100 കോടിയോളം ഈ കുടുംബത്തിലേക്ക് വരികയും ചെയ്തിരുന്നു. ആ നൂറു കോടി ആണ് ഈ വിവാഹമോചനത്തോടെ ഇവർക്ക് നഷ്ടം വന്നിരിക്കുന്നത്.

അക്കിനേനി കുടുംബം ഇപ്പോഴും ഗണ്യമായ ആസ്തി നിലനിർത്തുന്നവരാണ്.  നിലവിൽ 3654 കോടിയാണ് ഈ കുടുംബത്തിന്റെ മൊത്തം ആസ്തി. കുടുംബത്തിൻ്റെ സമ്പത്തിൽ ഭൂരിഭാഗവും നാഗാർജുനയുടേതാണ്. 3000 കോടി പിന്നിട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പത്ത്. അദ്ദേഹത്തിൻ്റെ മക്കളായ അഖിൽ അക്കിനേനിയും നാഗ ചൈതന്യയും കുടുംബത്തിന്റെ ആസ്തി ഇരട്ടിപ്പിക്കാൻ ശ്രമിക്കുന്നതിൽ ഒട്ടും പിന്നോട്ടുള്ളവർ അല്ല.

64 കാരനായ നാഗാർജുനയുടെ ആസ്തി റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 410 മില്യൺ ഡോളറാണ്, അതായത് ഏകദേശം 3441 കോടി രൂപ. മുംബൈയിലും ഹൈദരാബാദിലുമായി ഒന്നിലധികം പ്രോപ്പർട്ടികൾ ഉൾപ്പെടെ ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ട്. ജൂബിലി ഹിൽസിലെ അദ്ദേഹത്തിൻ്റെ തറവാട് വീടിന്റെ മൂല്യം 50 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

മൂത്ത മകൻ നാഗ ചൈതന്യയ്ക്ക് മാത്രം 154 കോടിയുടെ വ്യക്തിഗത സമ്പത്തുണ്ട്.  ഒരു സിനിമയ്ക്ക് 8 മുതൽ 10 കോടി വരെ ആണ് നാഗചൈതന്യ വാങ്ങുന്ന പ്രതിഫലം. നാഗാർജുനയുടെയും അമലയുടെയും ഇളയമകൻ അഖിൽ അക്കിനേനിയും അച്ഛന്റെയും സഹോദരന്റെയും പാതയിൽ സിനിമയിലേക്ക് എത്തിയ ആളാണ്. അഖിലും ഇതിനോടകം തന്നെ 59 കോടിയോളം ആസ്തി സമ്പാദിച്ച് കഴിഞ്ഞു. 

The Akkineni family’s net worth, led by Nagarjuna, stands at ₹3,654 crore. Discover how recent events, including Naga Chaitanya’s divorce and engagement, have impacted their wealth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version