ആത്യന്തികമായി ചില സ്ഥലങ്ങളുടെ ഐഡൻ്റിറ്റികളായി മാറുന്ന ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം ആ സ്ഥലങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ഓർമ്മയിൽ വരുന്ന ആ സ്ഥലത്തിന്റെ മാത്രം പ്രത്യേകത ആയ ചില കാര്യങ്ങൾ ആയിരിക്കും.  ജയ്പൂരിൻ്റെ കാര്യവും അങ്ങനെ തന്നെ  ആണ്. ജയ്പൂരിനെക്കുറിച്ച് മനസ്സിൽ ആദ്യം വന്നത് നീല നിറമുള്ള സെറാമിക്ക് പാത്രങ്ങൾ ആണ്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന അതിമനോഹരമായ  ഈ നീല സെറാമിക്ക്പാത്രങ്ങൾ ജയ്പൂരിലെ പരമ്പരാഗത കലയായി അംഗീകരിക്കപ്പെട്ടിരിക്കുന്നവ ആണ്.

ഈ  കലയ്ക്ക് യഥാർത്ഥത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇതിനെക്കുറിച്ചുള്ള അതിശയകരമായ വസ്തുത ഇത് ജയ്പൂർ നഗരത്തിൽ നിന്ന് ഉത്ഭവിച്ചതല്ല എന്നതാണ്. മംഗോളിയൻ കരകൗശലത്തൊഴിലാളികൾ ആദ്യമായി വികസിപ്പിച്ചെടുത്തതും ഇറക്കുമതി ചെയ്തതുമായ കലയാണ് ഇത്. എന്നാൽ 14-ാം നൂറ്റാണ്ടിൽ മുസ്ലീം ഭരണാധികാരികൾക്കൊപ്പം ഇത് ഇന്ത്യയിലെത്തി. മസ്ജിദുകളും ശവകുടീരങ്ങളും കോട്ടകളും മനോഹരമായി ചായം പൂശിയ ടൈലുകൾ കൊണ്ട് അലങ്കരിക്കാൻ മാത്രമാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. കാലക്രമേണ, നീല സെറാമിക്ക് പാത്രങ്ങളുടെ രൂപത്തിലേക്ക് ഇവ മാറ്റം ചെയ്യപ്പെട്ടു.

ഇന്ത്യയിൽ നിന്നുള്ള ഈ പരമ്പരാഗത കരകൗശല നിർമ്മിതികൾ ഇന്ന് ആഗോള വിപണിയിൽ കാര്യമായ മുന്നേറ്റം നടത്തുകയും ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ക്യാംപെയിനിന്‌ കരുത്ത് പകരുകയും ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ പാത്രങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയാണ് ഏറ്റവും മുൻനിരയിലുള്ള രാജ്യം. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലേക്കാണ് കൂടുതലും ഇവ കയറ്റുമതി ചെയ്യുന്നത്. വിയറ്റ്‌നാം, ചൈന തുടങ്ങിയ പ്രമുഖ കയറ്റുമതി രാജ്യങ്ങളെ പിന്തള്ളി ആണ് നമ്മുടെ ഇന്ത്യ ആഗോളവിപണിയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ന് ജയ്പൂർ നിവാസികളുടെ ഏറ്റവും പ്രചാരമുള്ള തൊഴിലാണ് നീല സെറാമിക്ക് പാത്രങ്ങളുടെ നിർമ്മാണം. ഇത് ടൈലുകളിലും പാത്രങ്ങളിലും മാത്രമല്ല, മനോഹരമായ കട്ട്ലറികൾ നിർമ്മിക്കാനും ഇവർ ഉപയോഗിക്കുന്നുണ്ട്. മിക്ക സെറാമിക്ക്പാത്രങ്ങളും പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങളാൽ അലങ്കരിച്ചിരിക്കുന്നവ ആയിരിക്കും. എങ്കിലും തിരഞ്ഞെടുക്കാൻ കഴിയുന്ന പാരമ്പര്യേതര ഡിസൈനുകളുടെ ഒരു വലിയ നിര തന്നെ ജയ്‌പ്പൂരിൽ ഇവർ സൂക്ഷിക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനുപുറമെ, ജയ്പൂരിൻ്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണിത്.

Discover how India’s traditional blue pottery is making significant strides in the global market, contributing to the ‘Made in India’ campaign. Explore the success stories, export data, and future prospects of this vibrant craft.

Share.

Comments are closed.

Exit mobile version