സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ഝാര്‍ഖണ്ടിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് കാരണം.

പീക്ക് സമയത്ത് (വൈകീട്ട് ഏഴുമണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കെ.എസ്.ഇ.ബി.അറിയിച്ചു.

KSEB has warned of possible electricity regulation in Kerala due to a significant power shortfall caused by increased demand and a generator failure at the Maithon power station. The utility urges citizens to minimize electricity usage during peak hours from 7 pm to 11 pm to manage the deficit.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version