രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ മൂന്നാമത്തെ പ്രധാനമന്ത്രി ആയി നരേന്ദ്ര മോദി. 11–ാം തവണയാണ് നരേന്ദ്ര മോദി പതാക ഉയർത്തിയത്. ജവഹർലാൽ നെഹ്റുവാണ് കൂടുതൽ തവണ ( 17 തവണ) പതാക ഉയർത്തിയത്. ഇന്ദിരാഗാന്ധി 16 തവണ പതാക ഉയർത്തി. 10 തവണയാണ് മൻമോഹൻ സിങ് പതാക ഉയർത്തിയത്.

ഇത്തവണയും ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുവാൻ മോദി എത്തിയത് പ്രത്യേക സ്റ്റൈലിൽ തന്നെ ആയിരുന്നു.  വെള്ള കുർത്തയും ഇളം നീല ബന്ദ്ഗാല ജാക്കറ്റും ധരിച്ച്‌ മോദി എത്തിയപ്പോൾ ഇത്തവണയും വ്യത്യസ്തമായത് തലപ്പാവാണ്. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും നിറപ്പകിട്ടാർന്ന തലപ്പാവ് ധരിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി 2024ലും ആവർത്തിച്ചു.

ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളുള്ള രാജസ്ഥാനിലെ പരമ്പരാഗത രീതിയിലുള്ള തലപ്പാവാണ് പ്രധാനമന്ത്രി മോദി ധരിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ഒരു പരമ്പരാഗത ടെക്സ്റ്റൈൽ ടൈ ഡൈ ആയ ലെഹേരിയ ഡിസൈൻ ചെയ്ത തലപ്പാവാണിത്. പടിഞ്ഞാറൻ രാജസ്ഥാനിലെ മരുഭൂമിയിലെ മണലിലൂടെ വീശുന്ന കാറ്റിൽ നിന്ന് രൂപപ്പെട്ട പ്രകൃതിദത്ത തരംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹേറിയ ഡിസൈനുകൾ തയാറാക്കിയിരിക്കുന്നത്. താർ മരുഭൂമിയിൽ ഉടനീളം കാണപ്പെടുന്ന പ്രകൃതിദത്തമായ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹേറിയ ഡിസൈൻ തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ബന്ധാനി പ്രിൻ്റ് തലപ്പാവാണ് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലെ പ്രസംഗത്തിന് എത്തുമ്പോൾ മോദി ധരിച്ചിരുന്നത്. നീളമുള്ള വാലുള്ള മഞ്ഞയും പച്ചയും ചുവപ്പും കലർന്ന തലപ്പാവായിരുന്നു. ഓഫ് – വൈറ്റ് കുർത്തയുമായിരുന്നു വേഷം. 2022ൽ ചുവന്ന പാറ്റേണുകളും കാവി ശിരോവസ്ത്രവുമായിരുന്നു വേഷം. പരമ്പരാഗത കുർത്തയും നീല ജാക്കറ്റും ഉണ്ടായിരുന്നു. 2021ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി കാവിയും ക്രീം തലപ്പാവുമാണ് ധരിച്ചത്. ഹാഫ് സ്ലീവ് കുർത്തയായിരുന്നു വസ്ത്രം. കൊവിഡ്-19 കണക്കിലെടുത്ത് 2020ൽ കാവി ബോർഡറുള്ള വെള്ള സ്കാർഫ് മോദി ധരിച്ചിരുന്നു.2014ലെ തൻ്റെ കന്നി സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് ജോധ്പുരി ബന്ദേജ് തലപ്പാവാണ് മോദി തെരഞ്ഞെടുത്തത്. 2016ൽ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ-ആൻഡ്-ഡൈ ടർബൻ തെരഞ്ഞെടുത്തു. മൾട്ടി കളർ ക്രിസ് ക്രോസ് ലൈനുകളുള്ള മഞ്ഞ തലപ്പാവ് ആയിരുന്നു ഉണ്ടായിരുന്നത്. 2017ലെ പ്രധാനമന്ത്രിയുടെ തലപ്പാവ് കടും ചുവപ്പും മഞ്ഞയും ഇടകലർന്ന സ്വർണ നിറത്തിലുള്ളതായിരുന്നു. 2018ൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി മോദി കാവി തലപ്പാവ് ധരിച്ചാണ് എത്തിയത്.

Prime Minister Narendra Modi hoisted the national flag at the Red Fort for the 11th time this Independence Day. Known for his distinctive traditional attire, Modi wore a vibrant Rajasthani turban with Leheria designs in 2024. Explore the significance of his attire and his record in flag hoisting.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version