ട്രെയിൻ യാത്രയിൽ ഏറ്റവും അധികം യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം കിട്ടുന്നില്ല എന്നത്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തും എസി കമ്പാർട്ട്മെന്റിൽ കയറി യാത്ര ചെയ്തു എന്ന് പറഞ്ഞാലും ചിലർക്ക് ശരിയായ ഉറക്കം ലഭിക്കില്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഇന്ത്യൻ റെയിൽവേ പ്രീമിയം അൾട്രാ-സോഫ്റ്റ് ലിനൻ ശേഖരം ആണ് പരിഹാരമായി യാത്രക്കാർക്ക് നൽകുന്നത്. ശ്വസിക്കാൻ കഴിയുന്ന തുണിത്തരങ്ങൾ നല്ല ഉറക്കം സമ്മാനിക്കും എന്നും റെയിൽ യാത്രക്കാരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ പറഞ്ഞു. ലിനൻ തുണി കൊണ്ടുള്ള പുതപ്പുകളും ടവ്വലുകളും ആണ് യാത്രക്കാർക്കായി റെയിൽവേ നൽകാൻ ഒരുങ്ങുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സുമായി ചേർന്ന് ഇന്ത്യൻ റെയിൽവേയുടെ ഗവേഷണ-വികസനത്തിന് ശേഷമാണ് ഈ ലിനനുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ യാത്രക്കാർക്ക് സമാനതകളില്ലാത്ത സുഖവും ഉന്മേഷദായകമായ യാത്രാനുഭവവും പ്രദാനം ചെയ്യുന്നതിനായി ലോകപ്രശസ്ത ബ്രാൻഡുകളിൽ നിന്ന് ആണ് ഈ ഇവർ മെറ്റിരിയൽ ശേഖരിച്ചത്. നോർത്തേൺ റെയിൽവേ എക്സ് പോസ്റ്റിൽ ആണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. റാഞ്ചി രാജധാനി എക്സ്പ്രസ് ട്രെയിനിൽ ഈ ലിനൻ തുണിത്തരങ്ങൾ ബുധനാഴ്ച അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 17 മുതൽ ബിലാസ്പൂർ രാജധാനിയിലും റെയിൽവേ ഇത് അവതരിപ്പിക്കും.
“ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്യുന്നതെങ്കിലും യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്ക് അടിസ്ഥാനമാക്കി ഇത് കൂടുതലായി വ്യാപിപ്പിക്കും” എന്നാണ് നോർത്തേൺ റെയിൽവേ പറയുന്നത്.
Indian Railways introduces a premium ultra-soft linen collection to enhance passenger comfort. The new service, offering breathable fabrics, blankets, and towels, is currently available on the Ranchi Rajdhani Express and will be introduced on the Bilaspur Rajdhani from August 17.