കോഴിക്കോട് സ്വദേശിയായ അരുൺ പെരൂളി സ്ഥാപിച്ച മ്യൂസ്ഓൺ ഒരു അത്ഭുത നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. മ്യൂസ്ഓണിന്റെ AI സ്റ്റാർട്ടപ്പ് ഉൽപ്പന്നമായ സൂപ്പർഎഐ ആണ് ഈ നേട്ടത്തിന് പിന്നിൽ.



ബിസിനസുകൾക്കും സർക്കാരിനും ഓട്ടമാറ്റഡ് ആശയവിനിമയം സാധ്യമാക്കുന്ന എ ഐ പ്രോഡക്ട് ആണ് സൂപ്പർഎഐ (ZuperAi). പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങൾ വികസിപ്പിക്കുന്ന ഈ AI യുടെ സവിശേഷത. ഇപ്പോഴിതാ  ‘എൻവീഡിയ’ (NVIDIA Inception) യുടെ സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ പദ്ധതിയിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പ്.



എൻവീഡിയ സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ, AI, ഡാറ്റാ സയൻസ് മേഖലകളിൽ സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോക പ്രശസ്തമായ സംരംഭമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നുകൂടിയാണ് എൻവീഡിയ. ലോകത്തിലെ എല്ലാ എ ഐ സ്റ്റാർട്ടപ്പുകൾക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് മെമ്പർഷിപ്പ് ലഭിക്കുന്നത്. ഈ മെമ്പർഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ ഈ പ്രോഗ്രാമിന്റെതായ എല്ലാ സാങ്കേതിക സഹായങ്ങളും ഡേറ്റാ സയൻസും മെഷിൻ ലേണിംഗ് സംവിധാനവും ഡീപ് ലേർണിംഗ് ഐ.ഒ.ടി റോബോട്ടിക്സ്, നൂതന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സപ്പോർട്ടും ഈ സ്റ്റാർട്ടപ്പിനു  ലഭിക്കും. ക്രെഡിറ്റുകൾ ലഭിക്കുകയും, ഭാവിയിൽ എൻവീഡിയയുടെ എല്ലാ സഹായവും ഈ സ്റ്റാർട്ടപ്പിനു ലഭിക്കുകയും ചെയ്യും. എലൈറ്റ് മെമ്പർഷിപ്പ് ലഭിക്കുകയും ചെയ്യും.

സൂപ്പർ എഐ (ZuperAI) എന്നത് പ്രകൃതിദുരന്തങ്ങളിൽ ആശയവിനിമയത്തിനും ദുരന്തനിർവഹണത്തിനും വേണ്ടി സ്വയമേവ പ്രവർത്തിക്കുന്ന AI സാങ്കേതികവിദ്യ ആണ്. ഈ സൂപ്പർ എഐ അതിവേഗ വികസനത്തിലൂടെ ശ്രദ്ധ നേടുകയാണെന്ന് NVIDIA Inception അംഗീകരിച്ചു.

കേരളത്തിലെ പ്രളയ ദുരന്തം, COVID കാലഘട്ടം, നിപാ വൈറസ് പടർന്നുപിടിച്ച സമയം ഉൾപ്പെടെ അരുൺ പെരൂളി യുടെ സ്റ്റാർട്ടപ്പുകളായിരുന്നു സർക്കാരിനൊപ്പം പ്രവർത്തിച്ചത്.  ബംഗളൂരുവിൽ പ്രവർത്തിക്കുന്ന, കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പാണിത്.

” NVIDIA Inception പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഈ പ്രോഗ്രാമിന്റെ പിന്തുണയാൽ കൂടുതൽ പുതിയ AI ആശയവിനിമയ സംവിധാനങ്ങൾ വികസിപ്പിക്കാനും, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾക്ക് സാധിക്കും എന്നാണ് പ്രതീക്ഷ” MuseON (ZuperAi) സ്ഥാപകനും CEO യുമായ അരുണ്‍ പെരൂളി വ്യക്തമാക്കി.



ZuperAI, അതിവേഗ ആശയവിനിമയ സംവിധാനം സാധ്യമാക്കുന്നതിനാൽ സർക്കാറിനും, രക്ഷാപ്രവർത്തന വിഭാഗങ്ങൾക്കും, സന്നദ്ധസംഘടനകൾക്കും എളുപ്പത്തിൽ ഡാറ്റകൾ എടുക്കാൻ സാധിക്കും. NVIDIA Inception പ്രോഗ്രാമിന്റെ അംഗീകാരം ZuperAI യെ കൂടുതൽ വികസനത്തിലേക്കും, ആഗോളതലത്തിൽ കൂടുതൽ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിനും വഴിയൊരുക്കാൻ സഹായിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version