150-ലധികം സിനിമകളിലൂടെ പ്രശസ്തനായ നടനാണ് രാജ്പാൽ യാദവ്. ഹിന്ദി, മറാത്തി, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബാങ്ക് ലോൺ തിരിച്ചടക്കാത്തതിനെ തുടർന്ന് നടന്‍ രാജ്പാൽ യാദവിന്‍റെ ഉത്തര്‍പ്രദേശിലെ കെട്ടിടം മുംബൈ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സീൽ ചെയ്തിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ്  ബാങ്ക് സീൽ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഷാജഹാൻപൂർ ബ്രാഞ്ച് മാനേജർ മനീഷ് വർമയാണ് ഈ കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശിയായ ജന്മജില്ലയിലെ രാജ്പാൽ യാദവ് ഇവിടുത്തെ സ്ഥലവും കെട്ടിടവും പണയപ്പെടുത്തി ബാങ്കിന്‍റെ മുംബൈ ശാഖയിൽ നിന്ന് വായ്പയെടുത്തിരുന്നു.

എന്നാല്‍ സംഭവത്തില്‍ മുംബൈയില്‍ താമസിക്കുന്ന നടൻ പ്രതികരിക്കാൻ വിസമ്മതിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.  2005-ൽ തന്‍റെ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ച ‘നവ്രംഗ് ഗോദാവരി എന്‍റര്‍ടെയ്മെന്‍റ് ലിമിറ്റഡ്’ എന്ന പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കാന്‍ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാന്ദ്ര കുർള കോംപ്ലക്‌സ് ശാഖയിൽ നിന്ന് 5 കോടി രൂപ യാദവ് വായ്പ എടുത്തതായി നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇതില്‍ തിരിച്ചടവൊന്നും നടന്‍ നടത്തിയില്ലെന്നും. ഈ കടം ഇപ്പോള്‍ 11 കോടിയായി വര്‍ദ്ധിച്ചെന്നുമാണ് വിവരം. അദ്ദേഹത്തിൻ്റെ ഭാര്യ രാധ യാദവിൻ്റെ ഔദ്യോഗിക ഉടമസ്ഥതയിലാണ് ഈ പ്രൊഡക്ഷൻ ഹൗസ് ഇപ്പോൾ ഉള്ളത്. ഇതിനുമുൻപും താരം നിയമക്കുരുക്കിൽ അകപ്പെട്ടിട്ടുണ്ട്. അട്ടാ പട്ടാ ലാപട്ടാ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെത്തുടർന്ന് ജയിലിൽ കിടന്നിട്ടുണ്ട് യാദവ്. അദ്ദേഹംതന്നെ സംവിധാനംചെയ്ത ചിത്രം ഭാര്യ രാധാ യാദവായിരുന്നു നിർമിച്ചത്.

 ഓഗസ്റ്റ് എട്ടിനാണ് ബാങ്ക് നടപടിയുണ്ടായത്. പണയം വച്ച കെട്ടിടത്തിനുള്ളിലെ ഇലക്‌ട്രിക്കൽ സാമഗ്രികൾ ഓഫ് ചെയ്യാൻ പോലും നില്‍ക്കാതെ തിരക്കിട്ട് ബാങ്ക് അധികൃതർ കെട്ടിടം സീൽ ചെയ്തതായി നാട്ടുകാർ പറയുന്നു. 

Actor Rajpal Yadav’s building in Shahjahanpur, Uttar Pradesh, has been sealed by the Central Bank of India due to non-payment of loans. The actor, known for his roles in over 150 films across various languages, had taken a loan of Rs 5 crore in 2005 for his production company, which has now escalated to Rs 11 crore. The building was sealed on August 8, 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version