ലോകമെമ്പാടും ജനപ്രിയമാണ് സ്റ്റാർബക്സ് കോഫി. സ്റ്റാർബക്സിനെ കുറിച്ചുള്ള ഒരു ഹോട്ട് ന്യൂസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആവുന്നത്. ആഗോള കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സ് ഇന്ത്യന്‍ വംശജനായ സിഇഒ ലക്ഷ്മണ് നരസിംഹനെ പുറത്താക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച്ചയാണ് സ്റ്റാർബക്സ് ലക്ഷ്മണനെ പുറത്താക്കിയത്. സ്ഥാനമേറ്റ് 18 മാസത്തിന് ശേഷമായിരുന്നു അദ്ദേഹത്തെ കമ്പനി പുറത്താക്കിയത്. ലക്ഷ്മണ് നരസിംഹന്റെ ഈ പുറത്താക്കൽ നടപടിക്ക് പിന്നിലെ കാരണം എന്താണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ലക്ഷ്മണിന്റെ കാലത്ത് കമ്പനിയ്ക്ക് നേരിടേണ്ടി വന്ന മോശം പ്രകടനവും വിവാദങ്ങളുമാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് വാര്‍ത്തകള്‍. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ കമ്പനിക്ക് വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ഇസ്രയേല്‍-പലസ്തീന് വിഷയവും വില്‍പ്പന ഇടിവിന് കാരണം ആയിരുന്നു. ഇതിനിടയിൽ ലക്ഷ്മൺ നടത്തിയ ഒരു വിവാദ പരാമർശം കൂടി ആയിരിക്കാം ഈ പുറത്താക്കലിന് പിന്നിൽ എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ താൻ വളരെ അച്ചടക്കമുള്ളവനാണ്. വൈകുന്നേരം ആറു മണിക്ക് ശേഷം കുടുംബത്തില്‍ നിന്ന് മാറി നില്ക്കുന്നുണ്ടെങ്കില്, അത് ഏതെങ്കിലും ഉയര്‍ന്ന ബാറിലായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആറുമണിക്ക് ശേഷം തന്റെ ഒരുമിനുട്ട് ലഭിക്കണമെങ്കില്‍ അത് അത്രയ്ക്കും വലിയ കാര്യമാകണമെന്നും ലക്ഷ്മണ് പറഞ്ഞിരുന്നു. പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇതാണ് സ്ഥാനചലനത്തിനുള്ള കാരണമായി പറയുന്നത്. അതേസമയം, അന്താരാഷ്ട്ര ഫുഡ് ചെയിന്‍ ബ്രാന്‍ഡായ ചിപ്പോട്ടിലിന്റെ സിഇഒ ആയ ബ്രെയിന്‍ നിക്കോയാണ് ഇനി സ്റ്റാര്‍ബക്സിനെ നയിക്കാൻ എത്തുന്നത്. പുതിയ സിഇഒ സെപ്റ്റംബര്‍ ഒന്‍പതിന് സ്ഥാനമേല്‍ക്കുന്നത് വരെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ റേച്ചല്‍ റുഗേരി ഇടക്കാല സിഇഒ ആകും.
2020ന് ശേഷം ആദ്യമായാണ് കമ്പനിയുടെ വരുമാനം തുടർച്ചയായി രണ്ട് പാദങ്ങളിൽ കുറയുന്നത്. കൂടാതെ, ചൈനയിലെ വിൽപ്പന 14 ശതമാനം ഇടിഞ്ഞു. നരസിംഹന്റെ കാലത്ത് കമ്പനിയുടെ വിപണി മൂല്യത്തിൽ 40 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. പെപ്സികോ, റെക്കിറ്റ് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്ത നരസിംഹനെ കഴിഞ്ഞ വർഷമാണ് സ്റ്റാർബക്സിന്റെ സിഇഒ ആക്കിയത്. 146 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം.
Indian-origin CEO Laxman Narasimhan has been fired by Starbucks after 18 months in the role. Declining sales and controversies during his tenure are rumored to be the reasons. Learn more about the leadership change at Starbucks.