സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒരു കമ്പനി CEO യെപ്പോലെ എന്ന് പ്രശംസിച്ചു തൻ്റെ അനുഭവം പങ്ക് വച്ച് ബ്രാഹ്മിൺസ് ഫുഡ്സ് MD ശ്രീനാഥ് വിഷ്ണു. ചെന്നൈയിൽ നടന്ന സി ഐ ഐ ഇൻവെസ്റ്റർസ് മീറ്റിലാണ് വിപ്രോ ഇക്കോ സിസ്റ്റംസിന്റെ ഭാഗമായ ബ്രാഹ്മിൻസ് ഫുഡ്സ് കേരളത്തിൽ തങ്ങളുടെ ഫാക്ടറി ശ്രിംഖല വ്യാപിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കിയത്. വിപ്രോക്ക് കേരളത്തിൽ നിലവിൽ 9 ഭക്ഷ്യോത്പാദന ഫാക്ടറികളും, നാലായിരത്തിലധികം ജീവനക്കാരുമുണ്ട്.
കേരളത്തിൽ പുതുതായി ഒരു ഫുഡ് പ്രൊസസിങ്ങ് ഫസിലിറ്റിയുടെ ലൈസൻസിനായി എല്ലാ രേഖകളും സഹിതം കെ സ്വിഫ്റ്റ് സംവിധാനത്തിലൂടെ ഒരു ആപ്ലിക്കേഷൻ ഫയൽ ചെയ്ത അനുഭവമാണ് ശ്രീനാഥ് വിഷ്ണുവിനു പറയാനുണ്ടായിരുന്നത് .
എന്നിട്ട് ഒരു കോഫീ കുടിക്കാനായി വീട്ടിലേക്ക് പോയി.തിരികെ ഓഫീസിൽ എത്തിയപ്പോൾ കിട്ടിയ വാർത്ത സ്ഥാപനത്തിനുള്ള ഡീംഡ് ലൈസൻസ് ലഭിച്ചിരിക്കുന്നു എന്നാണ്. കേരളത്തിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന എനിക്ക് കേട്ടത് വിശ്വാസം വരാഞ്ഞതിനാൽ ഞാൻ സി.ഐ.ഐ ഓഫീസിലേക്ക് വിളിക്കുകയും ഇത് ഒറിജിനൽ ലൈസൻസാണോ എന്ന് പരിശോധിക്കാമോ എന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിലെ മാറ്റം നേരിട്ടറിഞ്ഞ ഒരാളാണ് ഞാൻ.’, കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ വ്യാവസായിക എക്കോസിസ്റ്റം മുന്നോട്ടു കുതിക്കുകയാണെന്നും ശ്രീനാഥ് വിഷ്ണു പറയുന്നു
Brahmins Foods MD Srinath Vishnu commends Kerala’s evolving industrial ecosystem, highlighting the swift licensing process that led to the expansion of their food processing facility in the state.