ഇന്ത്യൻ റെയിൽവേ വിപുലീകരിക്കുക മാത്രമല്ല ചെയ്തത്. യാത്രക്കാർക്കായി ട്രെയിൻ കോച്ചുകൾ വളരെ ആഡംബരവും സൗകര്യപ്രദവുമാക്കാൻ പ്രവർത്തിച്ചിട്ടുമുണ്ട്. റെയിൽവേ കോച്ചുകൾ വിവിധ ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇതിൽ ഓരോന്നിലേക്കും യാത്രക്കാർ അവരുടെ ബജറ്റിനും സൗകര്യങ്ങൾക്കും അനുസരിച്ച് ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ട്രെയിനിൽ SL, 1A, 2A, 3A, 2S, CC കാറ്റഗറി കോച്ചുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം.
എന്നാൽ ഇപ്പോൾ M1, M2 എന്നിങ്ങനെ എഴുതിയിരിക്കുന്ന ഒരു പുതിയ കോച്ചും കൂടി കാണാം. 2021-ൽ, AC-3 അതായത് 3A കാറ്റഗറി കോച്ചിൻ്റെ അതേ സൗകര്യങ്ങളോടെ റെയിൽവേ ചില കോച്ചുകൾ ട്രെയിനിൽ ചേർത്തു. എം കോഡ് എന്നാണ് ഈ കോച്ച് അറിയപ്പെടുന്നത്. എന്നാൽ, ചുരുക്കം ചില ട്രെയിനുകളിൽ മാത്രമാണ് ഇതുവരെ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
റെയിൽവേയിലെ എസി-3 ഇക്കോണമി കോച്ചുകൾ പഴയ എസി-3 ടയറിനേക്കാൾ മെച്ചപ്പെട്ടതാണ്. ആധുനിക സൗകര്യങ്ങളോടെയാണ് അവ സജ്ജീകരിച്ചിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ കോച്ചുകളുടെ രൂപകൽപ്പനയും മെച്ചപ്പെടുത്തിയിട്ടുണ്ട്. എസി-3 ഇക്കോണമി കോച്ചിൽ ഓരോ സീറ്റിലെയും യാത്രക്കാർക്കായി പ്രത്യേകം എസി ഡക്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഇതോടൊപ്പം ഓരോ സീറ്റിലും ബോട്ടിൽ സ്റ്റാൻഡ്, റീഡിങ് ലൈറ്റ്, ചാർജിങ് ക്രമീകരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് ഏറെ സൗകര്യം നൽകുന്നു. എസി-3യിൽ 72 സീറ്റുകളാണുള്ളത്. എസി-3 ഇക്കോണമിയിൽ 11 സീറ്റുകൾ കൂടി ചേർത്തിട്ടുണ്ട്. അതോടെ അതിലെ ആകെ സീറ്റുകളുടെ എണ്ണം 83 ആയി.
എസി-3 ഇക്കോണമി ക്ലാസും എസി-3 ടയർ പോലെയുള്ള ഒരു കോച്ചാണ്. AC-3 ടയറിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ചില അധിക സൗകര്യങ്ങളും ഇതിലുണ്ട്. എസി-3യുടെ പുതിയ കോച്ചുകൾക്ക് എസി-3 ഇക്കോണമി എന്നാണ് പേര് നൽകിയിരിക്കുന്നത്.
Discover the new AC-3 Economy coaches introduced by Indian Railways. Learn about their modern amenities, enhanced design, and how they compare to the traditional AC-3 tier coaches.