മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്കര്‍. ജൂലായ് അവസാനം നടന്ന മത്സരത്തിൽ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീട്ടിൽ ടി.സി. ഭാസ്കരന്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജരാണ് ഭാസ്‌കരൻ. ജയ കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജരും.

കാസർകോട് എൽ.ബി.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്‌മെന്റ് ബിരുദവും ഋഷികേശിൽനിന്ന് യോഗാധ്യാപക കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട് മിലി. 2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തിലേക്ക് വഴിതിരിച്ചുവിട്ടത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരിൽ കൊച്ചിയിൽ നിന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായിരുന്നു. മിസിസ് കാനഡ എർത്തായി തിരഞ്ഞെടുക്കപ്പെട്ടതോടെ മിസിസ് എർത്ത് ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കണ്ണൂർ സെയ്ന്റ് തെരേസാസിലും ചിന്മയ വിദ്യാലയത്തിലും പഠിക്കുന്ന കാലത്ത് കൂട്ടുകാരികൾക്കൊപ്പം തിരുവാതിര കളിച്ചതൊഴിച്ചാൽ കലയുമായി മിലിക്ക് മറ്റു ബന്ധങ്ങളൊന്നുമില്ല. പഠനത്തിലായിരുന്നു മകളുടെ മുഴുവൻ ശ്രദ്ധയുമെന്ന് ഭാസ്‌കരനും ജയയും പറയുന്നു. ഇൻഫോസിസിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡൽഹി മലയാളിയായ മഹേഷ് കുമാറുമായുള്ള മിലിയുടെ വിവാഹം. അതിന് ശേഷം അസെന്ററിൽ ജോലി ചെയ്യുന്നതിനിടെയാണ് കാനഡയിലെ പ്രശസ്തമായ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയിൽ മാനേജറായി ചേർന്നത്. ഒൻപത് വർഷമായി കാനഡയിൽ തുടരുന്ന മിലി ഇപ്പോൾ കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. കാനഡയിൽ വിദ്യാർഥികളായ തമന്ന, അർമാൻ എന്നിവർ മക്കൾ.

Mili Bhaskar, a Malayali from Kannur, has been crowned Mrs. Canada Earth 2024, becoming the first Indian to win this title. With a strong academic background and a successful career in Canada, Mili is preparing for the Mrs. Earth Global pageant.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version