കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്ക്ക് http://celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന് ഫോറം പൂരിപ്പിച്ചു സമർപ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2024 സെപ്റ്റംബർ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 10, ചൊവ്വാഴ്ച്ച ആണ്.
കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് [email protected] ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Apply for Kerala Agricultural University’s 3-month online certificate course in Fruit and Vegetable Processing and Marketing. The course, offered in Malayalam, starts on September 11, 2024. Register by September 10.